Breaking News

വർക്കലഎം.എൽ.എ യ്‌ക്കെതിരെ ബി.ജെ.പി പ്രതിഷേധ മാർച്ച് പ്രഖ്യാപിച്ചു

വർക്കല: എം.എൽ.എ അഡ്വ. വി. ജോയിയുടെ നേതൃത്വത്തിൽ മണ്ഡലത്തിലെ വിവിധ വികസന പദ്ധതികൾ മുരടിച്ചിരിക്കുക യാണെന്ന് ആരോപിച്ച് ബി.ജെ.പി വർക്കലനിയോജകമണ്ഡലം കമ്മിറ്റി പ്രതിഷേധ മാർച്ച് സംഘടിപ്പിക്കുമെന്ന് നേതാക്കൾ അറിയിച്ചു.

വർക്കലയിൽ നടത്തിയ പത്രസമ്മേളനത്തിലാണ് നേതാക്കൾ ഇത് പ്രഖ്യാപിച്ചത്. ബി.ജെ.പി സംസ്ഥാന സെക്രട്ടറി കുളനട അശോകൻ പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്യും. വർക്കല റെയിൽവേ സ്റ്റേഷനിൽ നിന്ന് രാവിലെ 11 മണിക്ക് ആരംഭിക്കുന്ന മാർച്ച് എം.എൽ.എയുടെ ഓഫീസിലേക്ക് നീങ്ങും. മണ്ഡലത്തിലെ അടിസ്ഥാന സൗകര്യ വികസനങ്ങൾ ഉൾപ്പെടെയുള്ള നിരവധി പദ്ധതികൾ എം.എൽ.എയുടെ അനാസ്ഥ മൂലം വൈകുകയോ നടപ്പിലാകാതെയോ തുടരുകയാണെന്ന് ബി.ജെ.പി നേതാക്കൾ ആരോപിച്ചു.

തീരദേശമേഖലയിലെ കടൽക്ഷോഭം തടയുന്നതിനുള്ള നടപടികൾ വൈകുന്നതും, ദേശീയതലത്തിലെ ഗവേഷണ സ്ഥാപനങ്ങളുടെ മുന്നറിയിപ്പുകൾ അവഗണിച്ചതുമാണ് പ്രദേശവാസികൾക്ക് ആശങ്ക സൃഷ്ടിക്കുന്നതെന്ന് അവർ പറഞ്ഞു.

വർക്കല പുന്നമൂട് മാർക്കറ്റ് കിഫ്ബി ഫണ്ടിലൂടെ നവീകരിക്കാനുള്ള പദ്ധതി യാഥാർഥ്യമാകാത്തതും, ടൂറിസം മേഖലയിലെ വികസനപ്രവർത്തനങ്ങൾ ആവശ്യമായ രീതിയിൽ പുരോഗമിക്കാത്തതും, വിവിധ റോഡ് വികസനപദ്ധതികൾ നടപ്പിലാക്കുന്നതിൽ വീഴ്ചസംഭവിച്ചതുമാണ് പ്രധാന ആരോപണങ്ങളായി നേതാക്കൾ ചൂണ്ടിക്കാട്ടി. കൂടാതെ, മണ്ഡലത്തിലെ ആശുപത്രികൾ, പൊതുമാർക്കറ്റുകൾ, ടൂറിസം അടിസ്ഥാന സൗകര്യങ്ങൾ, മാലിന്യസംസ്‌കരണ സംവിധാനം തുടങ്ങിയ മേഖലകളിലും യാതൊരു പുരോഗതിയും ഉണ്ടായിട്ടില്ലെ ന്നുമാണ് ബി.ജെ.പിയുടെ പ്രധാന ആരോപണം. മണ്ഡലത്തിലെ വിവിധ വികസന പദ്ധതികൾ യാഥാർഥ്യമാക്കണമെന്നാവശ്യപ്പെട്ടും എം.എൽ.എയുടെ അനാസ്ഥക്കെതിരെയും ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും നേതാക്കൾ അറിയിച്ചു.

പത്രസമ്മേളനത്തിൽ ബി.ജെ.പി കൗൺസിൽ അംഗം തോട്ടക്കാട് ശശി , മണ്ഡലം പ്രസിഡൻറ് അഡ്വ: ജോബിൻ, തിരുവനന്തപുരം നോർത്ത് ജില്ലാ മീഡിയ കൺവീനർ ഷാജി ഗോപിനാഥൻ, എന്നിവർ പങ്കെടുത്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *