

ഇടുക്കി: ജൈവവൈവിധ്യ പഠനോത്സവത്തോടനുബന്ധിച്ച് നടത്തിയ ക്വിസ് മത്സരത്തില്‍ വിജയികളായവര്‍ക്ക് സമ്മാനം വിതരണം ചെയ്തു. ജില്ലാതലത്തില്‍ നടന്ന ക്വിസ് മത്സരത്തില്‍ നെയ്യാറ്റിന്‍കര ഗവണ്‍മെന്റ് എച്ച്.എസ്.എസിലെ അഭിജിത്ത് ജി.എസ് ഒന്നാം സ്ഥാനവും, വഴുതക്കാട് കാര്‍മല്‍ എച്ച്.എസ്.എസിലെ മിത്ര എസ് രണ്ടാം സ്ഥാനവും നേടി. നെടുമങ്ങാട് ദര്‍ശന എച്ച്.എസ്.എസിലെ ആരോണ്‍ പ്രദീപ് മൂന്നാം സ്ഥാനവും, പാലോട് ജവഹര്‍ കോളനി ഗവണ്‍മെന്റ് എച്ച്.എസിലെ അലീന ബി ക്ലീറ്റസ് നാലാം സ്ഥാനവും കരസ്ഥമാക്കി.
വിജയികള്‍ക്കും മത്സരത്തില്‍ പങ്കെടുത്തവര്‍ക്കും ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു.




നവകേരളം കര്‍മ്മപദ്ധതി ജില്ലാ കോര്‍ഡിനേറ്റര്‍ സി.അശോക്, വിദ്യാകിരണം കോ-ഓര്‍ഡിനേറ്റര്‍ ദിനില്‍ കെ.എസ്, ക്വിസ് മാസ്റ്റര്‍ ഗോവിന്ദ് ഗിരിജ എന്നിവരും സന്നിഹിതരായിരുന്നു. ഇടുക്കി ജില്ലയിലെ അടിമാലിയില്‍ ഹരിതകേരളം മിഷന്‍ യു.എന്‍.ഡി.പി. പദ്ധയിലുള്‍പ്പെടുത്തി സ്ഥാപിച്ച നീലക്കുറിഞ്ഞി ജൈവവൈവിധ്യ വിജ്ഞാനകേന്ദ്രത്തിന്റെ കമ്യൂണിറ്റിതല പരിപാടികളുടെ ഭാഗമായാണ് പരിപാടിസംഘടിപ്പിച്ചത്. ഹരിതകേരളം മിഷന്റെ നേതൃത്വത്തില്‍ വേള്‍ഡ് വൈല്‍ഡ് ലൈഫ് ഫണ്ടുമായി സഹകരിച്ചാണ് ജൈവവൈവിധ്യ പഠനോത്സവവും ക്വിസ് മത്സരവും നടത്തിയത്.





