Breaking News

ബംഗാളില്‍ മത്സരിക്കില്ല; മമതയെ പിന്തുണയ്ക്കും: ശിവസേന

ന്യൂഡല്‍ഹി: പശ്ചിമ ബംഗാള്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്നും മമതയെ പിന്തുണയ്ക്കുമെന്നും ശിവസേന. പശ്ചിമബംഗാള്‍ തെരഞ്ഞെടുപ്പില്‍ ശിവസേന മത്സരിക്കുന്നുണ്ടോ എന്ന കാര്യത്തില്‍ നിരവധി പേര്‍ ജിജ്ഞാസുക്കളാണ്. അതിനാല്‍ പാര്‍ട്ടി അധ്യക്ഷന്‍ ഉദ്ധവ് താക്കറേയുമായുളള ചര്‍ച്ചയ്ക്ക് ശേഷമുളള തീരുമാനം ഇവിടെ പങ്കുവെക്കുകയാണെന്ന കുറിപ്പോടെ രാജ്യസഭാംഗമായ സഞ്ജയ് റാവുത്താണ് വെളിപ്പെടുത്തല്‍ നടത്തിയത്.
മമതയെ യഥാര്‍ഥ ബംഗാള്‍ കടുവയെന്നും അദ്ദേഹം വിശേഷിപ്പിച്ചു. ‘നിലവിലെ സാഹചര്യം നോക്കുമ്പോള്‍ ഇത് ‘ദീദി വേഴ്സസ് ആള്‍’ പോരാട്ടമാണ്. എല്ലാ എമ്മുകളും -മണി, മസില്‍, മീഡിയ- മമതയ്ക്കെതിരായി ഉപയോഗിക്കുന്നു. അതുകൊണ്ട് പശ്ചിമ ബംഗാളില്‍ മത്സരിക്കുന്നില്ലെന്നും മമതയ്ക്ക് പിന്തുണ നല്‍കണമെന്നുമാണ് ശിവസേന തീരുമാനിച്ചിരിക്കുന്നത്. മമതയ്ക്ക് ഗര്‍ജനത്തോടെയുളള വിജയം ഞങ്ങള്‍ ആശംസിക്കുന്നു. കാരണം ഞങ്ങള്‍ വിശ്വസിക്കുന്നത് അവളാണ് യഥാര്‍ഥ ബംഗാള്‍ കടുവയെന്നാണ്.’ സഞ്ജയ് റാവുത്ത് ട്വിറ്ററില്‍ കുറിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *