

ആറ്റിങ്ങല്‍: ആറ്റിങ്ങല്‍ നഗരസഭ വിവിധ വ്യാപാര സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനയില്‍ നിരോധിത പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തു. നഗരസഭാ പരിധിയിലെ 23 വ്യാപാര സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനയില്‍ 13 സ്ഥാപനങ്ങളില്‍നിന്നായി 22 കിലോയോളം പ്ലാസ്റ്റിക് ക്യാരി ബാഗുകളും 30650 കപ്പുകളും 6500 ഇലകളും 500 സ്‌ട്രോയും പിടിച്ചെടുത്തു. ക്ലീന്‍ സിറ്റി മാനേജര്‍ റാംകുമാര്‍.എം.ആര്‍, സീനിയര്‍ പബ്ലിക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ രവികുമാര്‍.എസ് എന്നിവരുടെ നേതൃത്വത്തിലുള്ള സ്‌ക്വാഡില്‍ പബ്ലിക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടരായ മുഹമ്മദ് റാഫി.എ, ബിജു.ജെ, രാഖിമോഹന്‍.പി, സലീന.എസ്, നഗരസഭ ജീവനക്കാരായ അര്‍ജുന്‍, അജീഷ് മോഹന്‍ എന്നിവര്‍ പങ്കെടുത്തു. പരിശോധന തുടര്‍ന്നുള്ള ദിവസങ്ങളിലും ഉണ്ടാകുമെന്നും നിരോധിത പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ സൂക്ഷിക്കുന്ന സാഥാപനങ്ങള്‍ക്കെതിരെ കടുത്ത പിഴ ഈടാക്കുമെന്നും കുറ്റകൃത്യം ആവര്‍ത്തിച്ചാല്‍ സ്ഥാപനത്തിന്റെ ലൈസന്‍സ് റദ്ദ് ചെയ്യുന്നതുള്‍പ്പെടെയുള്ള കര്‍ശന നടപടികളിലേക്ക് നീങ്ങുമെന്നും നഗരസഭ സെക്രട്ടറി അറിയിച്ചു.






