

തിരുവനന്തപുരം: ജില്ലയില്‍ ട്രോളിങ് നിരോധനം ഏര്‍പ്പെടുത്തുന്നതിനുള്ള തയാറെടുപ്പുകള്‍ പൂര്‍ത്തിയാകുന്നു. ജൂണ്‍ 9 ഒന്‍പത് മുതല്‍ ജൂലൈ 31 വരെ, 52 ദിവസം നീണ്ടുനില്‍ക്കുന്നതാണ് ട്രോളിംഗ് നിരോധനം. ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജിന്റെ അധ്യക്ഷതയില്‍ ട്രോളിങ് നിരോധന കാലയളവിലെ ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി യോഗം ചേര്‍ന്നു. നിലവിലെ കാലാവസ്ഥയുടെ പശ്ചാത്തലത്തില്‍ മത്സ്യത്തൊഴിലാളികളുടെ സുരക്ഷയ്ക്കാണ് പ്രധാന്യമെന്നും സുരക്ഷ മുന്നറിയിപ്പുകള്‍ കൃത്യമായി പാലിക്കണമെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു. ട്രോളിങ് നിരോധനവുമായി ബന്ധപ്പെട്ട് പ്രാദേശിക തലത്തില്‍ യോഗങ്ങള്‍ ചേരുമെന്നും, നിര്‍ദേശങ്ങള്‍ പാലിക്കുന്നതിനായി എല്ലാവരുടെയും സഹകരണം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.



ഫിഷറീസ് വകുപ്പ്, ഹാര്‍ബര്‍ എഞ്ചിനീയറിങ്, മറൈന്‍ എന്‍ഫോഴ്സ്മെന്റ്, പോലീസ് വകുപ്പുകളുടെ ഏകോപനത്തില്‍ കൃത്യമായ സുരക്ഷാ ക്രമീകരണങ്ങളാണ് ജില്ലയില്‍ ഒരുക്കുന്നത്. ട്രോളിങ് കാലയളവില്‍ മത്സ്യത്തൊഴിലാളികളുടെ സുരക്ഷയ്ക്ക് മുന്‍തൂക്കം നല്‍കുന്നതിന്റെ ഭാഗമായി ഫിഷറീസ് വകുപ്പിന്റെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം വിഴിഞ്ഞം കേന്ദ്രീകരിച്ച് പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. മാസ്റ്റര്‍ കണ്‍ട്രോള്‍ റൂം ഫിഷറീസ് ഡയറക്ടറില്‍ പ്രവര്‍ത്തിക്കും. കൂടാതെ 18 സീ റസ്‌ക്യൂ ഗാര്‍ഡുകള്‍, മുതലപ്പൊഴിയില്‍ മൂന്ന് ഷിഫ്റ്റുകളിലായി ജീവന്‍ രക്ഷാ സ്‌ക്വാഡുകള്‍ എന്നിവയും സജ്ജമാക്കും.


കടല്‍ പട്രോളിങ്ങിനും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കുമായി വിഴിഞ്ഞം ഹാര്‍ബര്‍ കേന്ദ്രീകരിച്ച് ഒരു മറ്റൈന്‍ ആംബുലന്‍സും മുതലപ്പൊഴി ഹാര്‍ബര്‍ കേന്ദ്രീകരിച്ച് ഒരു ബോട്ടും നിലവിലുണ്ട്. ഇതിന് പുറമേ ട്രോള്‍ നിരോധന കാലയളവില്‍ പ്രവര്‍ത്തിക്കുന്നതിനായി വിഴിഞ്ഞത്ത് ഒരു ചെറുവള്ളം, ബോട്ട് , മുതലപ്പൊഴിയില്‍ രണ്ട് ചെറുവള്ളം, ബോട്ട് എന്നിവയ്ക്കായുള്ള ടെന്‍ഡര്‍ നടപടികളും പുരോഗമിക്കുന്നു. കാലാവസ്ഥാ മുന്നറിയിപ്പ് ബോര്‍ഡുകള്‍ക്ക് പുറമേ ഈ വര്‍ഷം തീരദേശത്തെ ആരാധാനാലയങ്ങളിലെ പ്രതിനിധികളെ കൂടി ഉള്‍പ്പെടുത്തി ഫിഷറീസ് വകുപ്പ് വാട്സ്ആപ് ഗ്രൂപ്പുകള്‍ ആരംഭിക്കുമെന്നും 24 മണിക്കൂറും ഗ്രൂപ്പ് നിരീക്ഷിക്കുന്നതിനുള്ള സംവിധാനം സജ്ജമാക്കുമെന്നും ഫിഷറീസ് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ യോഗത്തില്‍ അറിയിച്ചു.


തീരസുരക്ഷയുടെ ഭാഗമായി കടലില്‍ പോകുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് ആധാര്‍ കാര്‍ഡ് വെരിഫിക്കേഷന്‍ ഉണ്ടായിരിക്കും. ലൈഫ് ജാക്കറ്റ് ഉള്‍പ്പെടെയുള്ള ജീവന്‍രക്ഷാ ഉപകരണങ്ങള്‍ യാന ഉടമകള്‍ ഉറപ്പാക്കണം. ഇതര സംസ്ഥാനതൊഴിലാളികളുടെ വിവരങ്ങള്‍ കൃത്യമായി ഫിഷറീസ് വകുപ്പിനെയോ കോസ്റ്റല്‍ പോലീസിനെയോ അറിയിക്കണം. യാനങ്ങളുടെ രജിസ്ട്രേഷന്‍, ലൈസന്‍സ് എന്നിവ നിര്‍ബന്ധമായും ഉണ്ടായിരിക്കണം. ഹാര്‍ബറുകള്‍ കേന്ദ്രീകരിച്ച് അംഗീകൃത വലകളുടെ പരിശോധനയും ഉണ്ടായിരിക്കും.
മത്സ്യത്തൊഴിലാളികള്‍ക്ക് ഏത് അടിയന്തര സഹാചര്യത്തിലും കളക്ടറേറ്റില്‍ പ്രവര്‍ത്തിക്കുന്ന 1077 എന്ന നമ്പരില്‍ ജില്ലാ അടിയന്തരകാര്യ നിര്‍വഹണ കേന്ദ്രവുമായി ബന്ധപ്പെടാവുന്നതാണ്. 0471 2480335, 2481118 എന്നിവയാണ് വിഴിഞ്ഞം ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടറുടെ ഓഫീസില്‍ പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം നമ്പരുകള്‍.


അടിയന്തരസാഹചര്യങ്ങളില്‍ 9496007035 (അസിസ്റ്റന്റ് ഡയറക്ടര്‍, ഫിഷറീസ്), 9496007026 ( ഡെപ്യൂട്ടി ഡയറക്ടര്‍, ഫിഷറീസ്), 9496007023 (ജോയിന്റ് ഡയറക്ടര്‍,ഫിഷറീസ്), 7907921586 (മറൈന്‍ എന്‍ഫോഴ്സ്മെന്റ്) എന്നീ നമ്പരുകളിലും ബന്ധപ്പെടാം.
കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് പ്രേംജി.സി, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഷീജ മേരി, ഹാര്‍ബര്‍ എഞ്ചിനീയറിങ്, മറൈന്‍ എന്‍ഫോഴ്സ്മെന്റ്, പോലീസ്, സിവില്‍ സപ്ലൈസ്, വാട്ടര്‍ അതോറിറ്റി തുടങ്ങി വകുപ്പുകളിലെ ഉദ്യോഗസ്ഥരും വിവിധ മത്സ്യത്തൊഴിലാളി സംഘടനാ പ്രതിനിധികളും പങ്കെടുത്തു.
