Breaking News

നെല്ലനാട് പഞ്ചായത്തില്‍ ബാലവികാസ് മേള ഏപ്രില്‍ 3 മുതല്‍

നെല്ലനാട്: നെല്ലനാട് പഞ്ചായത്തില്‍ ബാലവികാസ് മേള ഏപ്രില്‍ 3മുതല്‍ മേയ് 18 വരെ. 5 മുതല്‍ 17 വയസുവരെയുള്ള കുട്ടികള്‍ക്കാണ് ബാലവികാസ് മേളയില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കുന്നത്. മേളയുടെ ഉദ്ഘാടനം ഏപ്രില്‍ 3 ന് വൈകിട്ട് ആറരയ്ക്ക് കഥകളി ആചാര്യന്‍ മാര്‍ഗ്ഗി വിജയകുമാര്‍ നിര്‍വ്വഹിക്കും. മുഖ്യാതിഥിയായി പ്രശസ്ത സിനിമാ സീരിയല്‍ നടന്‍ അനീഷ് ചിറയിന്‍കീഴ് പങ്കെടുക്കും. കുട്ടികളുടെ നാടകവേദിയായ രംഗപ്രഭാതും പോഷക സംഘടനയായ രംഗപ്രഭാത് ബാലഭവനും സംയുക്തമായാണ് ബാലവികാസ് മേള സംഘടിപ്പിക്കുന്നത്. സംഗീതം, ത്തം(ഭരതനാട്യം, കേരള നടനം), ഉപകരണ സംഗീതം(ചെണ്ട, തബല, വയലിന്‍, ഗിത്താര്‍, കീ ബോര്‍ഡ്, ഡ്രംസ്, ചിത്രരചന, പെയിന്റിംഗ്, ക്ലേ മോഡലിംഗ്, കരാട്ടെ, കുട്ടികളുടെ നാടകം, നാടന്‍പാട്ടുകള്‍ കൂടാതെ വിവിധ വിഷയങ്ങളില്‍ പ്രഗത്ഭരായ അധ്യാപകര്‍ മേളയില്‍ സെമിനാറുകളും ശില്പശാലകളും നയിക്കും. വാഹന സൗകര്യം ഉണ്ടായിരിക്കുന്നതാണെന്ന് സംഘാടകര്‍ അറിയിച്ചു. ബന്ധപ്പെടേണ്ട നമ്പര്‍: 9544793539, 9447554190, 8547549279

Related posts

Leave a Reply

Your email address will not be published. Required fields are marked *