Breaking News

ബാലസംഘം ആറ്റിങ്ങൽ ഈസ്റ്റ് വില്ലേജ് കാർണിവൽ സംഘാടക സമിതി

ആറ്റിങ്ങൽ: ബാലസംഘം സ്ഥാപക ദിനമായ ഡിസംബർ 28 വില്ലേജ് കാർണിവൽ സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി ആറ്റിങ്ങൽ ഈസ്റ്റ് വില്ലേജ് കമ്മിറ്റി സംഘാടക സമിതി യോഗം ചേർന്നു. സിപിഐ(എം) ആറ്റിങ്ങൽ ഏരിയ സെക്രട്ടറി എം.പ്രദീപ് യോഗം ഉദ്ഘാടനം ചെയ്തു. ബാലസംഘം ജില്ലാ കമ്മിറ്റി അംഗം ശ്രീഷ വി.എസ് അധ്യക്ഷത വഹിച്ച യോഗം വില്ലേജ് കൺവീനർ ടി ടി ഷാജി സ്വാഗതം ആശംസിച്ചു. സിപിഐഎം ആറ്റിങ്ങൽ ഏരിയ കമ്മിറ്റി അംഗങ്ങളായ എം.മുരളി, ആർ.എസ് അനൂപ്, ആറ്റിങ്ങൽ ഈസ്റ്റ് ലോക്കൽ കമ്മിറ്റി സെക്രട്ടറി ചന്ദ്രബോസ്, കോ-ഓർഡിനേറ്റർ എസ്. കൃഷ്ണദാസ്, വില്ലേജ് സെക്രട്ടറി ആരോമൽ തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. നഗരസഭ കൗൺസിലർ മാരായ എ. നജാം, രമ്യ സുധീർ, താഹിർ,രാജഗോപാലൻ പോറ്റി, ഒ.പി ഷീജ, ബാലസംഘം മേഖല കമ്മിറ്റി അംഗങ്ങൾ, സിപിഐഎം ലോക്കൽ കമ്മിറ്റി അംഗങ്ങൾ, ബ്രാഞ്ച് സെക്രട്ടറിമാർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.സിപിഐ(എം) അവനവഞ്ചേരി കിഴക്ക് ബ്രാഞ്ച് സെക്രട്ടറി ടി ദിലീപ് കുമാർ യോഗത്തിന് നന്ദിയും രേഖപ്പെടുത്തി. 500 ബാലസംഘം കൂട്ടുക്കാരെ പങ്കെടുപ്പിച്ച് കൊണ്ട് വിവിധ കലാ-കായിക മത്സരങ്ങളോടുകൂടി സംഘടിപ്പിക്കു ന്ന കാർണിവൽ അവനവഞ്ചേരി മുരളി ഗ്രന്ഥശാല പരിസരത്ത് നടക്കും. ചെയർമാൻ ആർ.എസ് അനൂപ്, കൺവീനർ ദിലീപ് കുമാർ .ടി

Related posts

Leave a Reply

Your email address will not be published. Required fields are marked *