Breaking News

ചെറുന്നിയൂര്‍ പഞ്ചായത്തില്‍ ആയുര്‍വേദ ക്യാമ്പും സൗജന്യ മരുന്ന് വിതരണവും സംഘടിപ്പിച്ചു

വര്‍ക്കല: ചെറുന്നിയൂര്‍ പഞ്ചായത്തില്‍ ആയുര്‍വേദ ക്യാമ്പും സൗജന്യ മരുന്ന് വിതരണവും സംഘടിപ്പിച്ചു. ചെറുന്നിയൂര്‍ പഞ്ചായത്തിന്റെ പോഷകമാസാചരണത്തിന്റെ ഭാഗമായാണ് ആയുര്‍വേദ ക്യാമ്പും സൗജന്യ മരുന്ന് വിതരണവും സംഘടിപ്പിച്ചത്. പോഷക പഞ്ചായത്ത് സമാപന സമ്മേളനം ഇന്ന് രാവിലെ പത്തരയ്ക്ക് പഞ്ചായത്ത് പ്രസിഡന്റ് ശശികല ഉദ്ഘാടനം ചെയ്തു. ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പിന്റെയും സൗജന്യ മരുന്ന് വിതരണത്തിന്റെയും ഉദ്ഘാടനം ചെറുന്നിയൂര്‍ പി.എച്ച്.സി ആയുര്‍വേദ മെഡിക്കല്‍ ഓഫീസര്‍ ഡോ.രമാദേവി നിര്‍വഹിച്ചു.

പഞ്ചായത്ത് പ്രസിഡന്റ് ശശികല ചൊല്ലിക്കൊടുത്ത പ്രതിജ്ഞാ വാചകം ചടങ്ങില്‍ പങ്കെടുത്തവര്‍ ഏറ്റുപറഞ്ഞു. സി.ഡി.എസ് അംഗങ്ങള്‍ വീടുകളില്‍ വച്ച് തയാറാക്കിക്കൊണ്ടുവന്ന പോഷകാഹാര പദാര്‍ത്ഥങ്ങളുടെ പ്രദര്‍ശനവും നടത്തി. ആഹാര പദാര്‍ത്ഥങ്ങള്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറുടെ മേല്‍നോട്ടത്തില്‍ പരിശോധന നടത്തി. മികച്ച പോഷകാഹാരങ്ങള്‍ തയാറാക്കിയ മൂന്ന് പേര്‍ക്ക് സമ്മാന വിതരണവും നടത്തി.

പോഷകമാസാചരണത്തിന്റെ ഭാഗമായി ജീവിത ശൈലി രോഗ നിര്‍ണ്ണയ ക്യാമ്പും ബോധവത്ക്കരണ ക്ലാസ്സും പോസ്റ്റര്‍ പ്രദര്‍ശനവും സംഘടിപ്പിച്ചു. പഞ്ചായത്ത് ഓപ്പണ്‍ ആഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ മനോജ്.എം സ്വാഗതം പറഞ്ഞു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് തന്‍സില്‍ അധ്യക്ഷത വഹിച്ചു. ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ വി.ലീന, വികസകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കുമാരി.എസ്, പഞ്ചായത്ത് സെക്രട്ടറി എ.ആരിഫ്, പഞ്ചായത്ത് അംഗങ്ങളായ റസീന നിസാര്‍, എന്‍.ശിവകുമാര്‍, കെ.അഖില്‍, ജി.ലത, എസ്.സനല്‍കുമാര്‍, റ്റി.എന്‍.ഷിബുതങ്കന്‍, ഷെര്‍ലി ജെറോം, ചന്ദുരാജ്, വി.വിജി എന്നിവര്‍ ആശംസകളര്‍പ്പിച്ചു. പഞ്ചായത്ത് ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ സബിത.കെ.കെ കൃതജ്ഞത രേഖപ്പെടുത്തി.

Related posts

Leave a Reply

Your email address will not be published. Required fields are marked *