Breaking News

ആയുര്‍വേദ മെഡിക്കല്‍ ഓഫീസര്‍, സ്പീച്ച് തെറാപിസ്റ്റ് ഒഴിവ്

തിരുവനന്തപുരം: ഭാരതീയ ചികിത്സാ വകുപ്പിന്റെ സ്നേഹധാര പദ്ധതിയില്‍ മെഡിക്കല്‍ ഓഫീസര്‍, സ്പീച്ച് തെറാപ്പിസ്റ്റ് എന്നീ തസ്തികകളില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. താത്പര്യമുള്ളവര്‍ വിശദമായ ബയോഡാറ്റാ, വിദ്യാഭ്യാസ യോഗ്യത, മേല്‍വിലാസം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും അവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം ജൂലൈ 31 രാവിലെ 11 ന് തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നേരിട്ട് ഹാജരാകണമെന്ന് ചീഫ് മെഡിക്കല്‍ഓഫീസര്‍ അറിയിച്ചു.

മെഡിക്കല്‍ ഓഫീസര്‍ തസ്തികയില്‍ കൗമാരഭൃത്യം(എം.ഡി ആയുര്‍വേദ) അല്ലെങ്കില്‍ പി.ജി ഡിപ്ലോമ ഇന്‍ കൗമാരഭൃത്യം ആണ് യോഗ്യത. ഇവരുടെ അഭാവത്തില്‍ എം.ഡി കായിക ചികിത്സ എം.ഡി മാനസികം, പി.ജി ഡിപ്ലോമ ഇന്‍ മാനസികം ഉള്ളവരെയും പരിഗണിക്കും. ടി.സി.എം.സി കൗണ്‍സില്‍ രജിസ്ട്രേഷന്‍ ഉണ്ടായിരിക്കണം. ബി.എ.എസ്.എല്‍.പി ആണ് സ്പീച്ച് തെറാപിസ്റ്റ് തസ്തികയിലെ യോഗ്യത. ഈ യോഗ്യതയുള്ളവരുടെ അഭാവത്തില്‍ ഡി.റ്റി.വൈ.എച്ച്.ഐ, ഡി.ഇ.എസ്.സി.ഇ യോഗ്യതയുള്ളവരേയും പരിഗണിക്കും.

Related posts

Leave a Reply

Your email address will not be published. Required fields are marked *