

ആറ്റിങ്ങല്‍: ആവണിഞ്ചേരി ശ്രീ ഇണ്ടിളയപ്പന്‍ ക്ഷേത്രത്തിലെ ഉത്സവ പരിപാടികളോടനുബന്ധിച്ച് നടത്താനിരുന്ന ആറ്റിങ്ങല്‍ വൈബ് എന്ന സംഗീത പരിപാടി നാളെ രാത്രി 9 ന് നടക്കും. മാര്‍ച്ച് 22 ന് നടത്തേണ്ടിയിരുന്ന പരിപാടിയാണ് നാളെ നടത്തുന്നത്. പ്രതികൂല കാലാവസ്ഥ കാരണം 22 ന് നടക്കേണ്ട പരിപാടി മാറ്റിവയ്ക്കുകയായിരുന്നു. സുപ്രസിദ്ധ ഗായകരായ അഞ്ജു ജോസഫ്, സച്ചിന്‍ വാരിയര്‍ തുടങ്ങിയവര്‍ പങ്കെടുക്കുന്ന പരിപാടിയാണ് ആറ്റിങ്ങല്‍ വൈബ്.






