Breaking News

ആറ്റിങ്ങൽ ഐ.ടി.ഐ തിരഞ്ഞെടുപ്പ്: മുഴുവൻ സീറ്റുകളും എസ്.എഫ്.ഐക്ക്

ആറ്റിങ്ങൽ: ഐ.ടി.ഐയിൽ നടന്ന വിദ്യാർത്ഥി യൂണിയൻ തിരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റുകളും എസ്.എഫ്.ഐ കരസ്ഥമാക്കി. ആകെ ആറു സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. എസ്.എഫ്.ഐ, കെ.എസ്.യു, എ.ബി.വി.പി, എ.ഐ.എസ്.എഫ് സംഘടനകൾ മത്സര രംഗത്തുണ്ടായിരുന്നു.
ചെയർമാൻ സ്ഥാനത്തേക്ക് മത്സരിച്ച അഭിജിത് പി.എസ് ഉൾപ്പെടെ എസ്.എഫ്.ഐയുടെ മറ്റ് അഞ്ചു സ്ഥാനാർഥികളും വിജയിച്ചു.

ജനറൽ സെക്രട്ടറിയായി രേഷ്മ എസ്, കൗൺസിലറായി ഗോവിന്ദ് ഷാജി, മാഗസിൻ എഡിറ്ററായി ആകാശ് എസ്, സ്പോർട്സ് ക്യാപ്റ്റനായി സിദ്ധാർഥ് എസ്, ആർട്സ് ക്ലബ് സെക്രട്ടറിയായി നിതിൻ ബാബു എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ടത്.
വിജയിച്ച സ്ഥാനാർഥികൾക്ക് എസ്.എഫ്.ഐ ഏരിയ സെക്രട്ടറി അർജുൻ കല്ലിങ്ങൽ, പ്രസിഡന്റ് ആദിത്യ ശങ്കർ എന്നിവർ സ്വീകരണം നൽകി.

Related posts

Leave a Reply

Your email address will not be published. Required fields are marked *