Breaking News

ആറ്റിങ്ങല്‍ ഗവ മോഡല്‍ ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ യുവജനോത്സവവും പ്രതിഭാസംഗമവും

ആറ്റിങ്ങല്‍: ഗവ മോഡല്‍ ബോയ്‌സ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഈ വര്‍ഷത്തെ യുവജനോത്സവം സെപ്റ്റംബര്‍ 25, 26 തീയതികളിലും പ്രതിഭാസംഗമം 27നും നടക്കും. പരിപാടിയുടെ വിജയത്തിനായി ആറ്റിങ്ങലിലെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, വ്യാപാരി വ്യവസായികള്‍, പൗരപ്രമുഖര്‍ തുടങ്ങിയവരുമായി ചേര്‍ന്നുകൊണ്ട് സ്‌പോണ്‍സര്‍ഷിപ്പ്, പരസ്യം, സംഭാവന എന്നിങ്ങനെ സഹകരിച്ചുകൊണ്ട് നടപ്പിലാക്കാന്‍ സ്‌കൂളില്‍ ചേര്‍ന്ന പി.റ്റി.എ എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ തീരുമാനമായതായി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഡോ.ബിനു.എസ് അറിയിച്ചു. താല്പര്യമുള്ളവര്‍ സ്‌കൂള്‍ പിറ്റിഎയുമായി ബന്ധപ്പെടുക:85899 68882

Related posts

Leave a Reply

Your email address will not be published. Required fields are marked *