

ആറ്റിങ്ങൽ: ആലംകോട് മേവർക്കൽ പതിമൂന്നു വയസ്സുള്ള ബാലികയ്ക്ക് നേരെ തെരുവുനായയുടെ ആക്രമണം. ശനിയാഴ്ച വൈകുന്നേരം സ്കൂളിൽ നിന്നും വീട്ടിലേക്ക് സഹോദരിയോടൊപ്പം വരവേ പുതിയതടം ജാഗ്ഷനിൽ വച്ചായിരുന്നു നായയുടെ ആക്രമണം ഉണ്ടായത്.
കുട്ടിയുടെ മുഖത്തിനാണ് കടിയേറ്റത്. മുഖത്തു നിന്നും മാംസം ഇളകിമാറിപ്പോയി . പരിക്കേറ്റ കുട്ടിയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുഖത്ത് രണ്ട് സ്ഥലങ്ങളിൽ നിന്ന് മാംസം ഇളകിപ്പോയതിനാൽ പ്ലാസ്റ്റിക് സർജറി വേണ്ടിവരും എന്നാണ് ഡോക്ടർമാർ നിർദ്ദേശിച്ചിരിക്കുന്നത്. ആലംകോട് മേവർക്കൽ തീർത്ഥയിൽ അനിൽകുമാർ – സിന്ധു ദമ്പതികളുടെ ഇളയ മകൾ പവിത്രയ്ക്കാണ് കടിയേറ്റത്. കരവാരം പഞ്ചായത്തിൽ തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമാണെന്ന ആക്ഷേപം നേരത്തെ ഉയർന്നിരുന്നു.




