Breaking News

റിയാദിൽ ഉണ്ടായ വാഹന അപകടത്തിൽ വർക്കല സ്വദേശി മരണപ്പെട്ടു

വർക്കല: റിയാദിൽ ഉണ്ടായ വാഹന അപകടത്തിൽ വർക്കല സ്വദേശി മരണപ്പെട്ടു. വർക്കല ജനാർദ്ദനപുരം മേലെകൊല്ലയിൽ വീട്ടിൽ അജിത് മോഹൻ (29) ആണ് മരണപ്പെട്ടത്. ഇക്കഴിഞ്ഞ ഏഴാം തീയതി ദമാം ഹൈവേയിൽ റിയാദ് ചെക്ക് പോയിൻ്റിന് സമീപമായിരുന്നു അപകടം. രാവിലെ 8. 45 നായിരുന്നു. അപകടത്തിൽപെട്ട ഇയാളെ ആശുപത്രിയിൽ എത്തിച്ചത്. ഒരു വർഷമായി ഇദ്ദേഹം ട്രക്ക് ഡ്രൈവറായി ജോലി ചെയ്തുവരികയാണ്. റിയാദിൽ നിന്ന് ദമാമിലേക്ക് ട്രക്കിൽ ലോഡുമായി പോകവേ അജിത് മോഹൻ ഓടിച്ചിരുന്ന ട്രക്കിന്റെ നിയന്ത്രണം തെറ്റി മറിയുകയായിരുന്നു. അപകടത്തിൽ ട്രക്കിന്റെ ഡ്രൈവർ ക്യാബിൻ പൂർണമായും തകർന്നു. മൃതദേഹം റുമാൽ ജനറൽ ആശുപത്രിയിലാണ് സൂക്ഷിച്ചിട്ടുള്ളത്. മൃതദേഹം നാളെ നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് മലയാളി സംഘടനാംഗങ്ങൾ. മോഹനൻ – ലത ദമ്പതികളുടെ മകനാണ് മരണപ്പെട്ട അജിത്‌മോഹൻ. രണ്ടു വര്ഷം മുൻപായിരുന്നു അജിത് മോഹന്റെ വിവാഹം. അനക ( Anaka) ആണ് ഭാര്യ. കുട്ടികളില്ല.

Related posts

Leave a Reply

Your email address will not be published. Required fields are marked *