

ആറ്റിങ്ങല്‍: ആറ്റിങ്ങലില്‍ പോലീസ് സ്റ്റേഷന്‍ വാഹനത്തിനു നേരെ ആക്രമണം. സംഭവത്തില്‍ എട്ട് ട്രാന്‍സ്ജന്‍ഡേഴ്‌സിനെ ആറ്റിങ്ങല്‍ പോലീസ് കസ്റ്റഡിയില്‍ എടുത്തു. ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന പോലീസുകാര്‍ക്ക് നേരെയും ട്രാന്‍സ്ജന്‍ഡേഴ്‌സിന്റെ സംഘം ആക്രമിച്ചു. ആറ്റിങ്ങല്‍ മാമത്ത് ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം.

മാമം കേന്ദ്രീകരിച്ച് പിടിച്ചുപറിയും അനാശാസ്യ പ്രവര്‍ത്തനങ്ങളും നടക്കുന്നുവെന്ന് പോലീസില്‍ പരാതി ലഭിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ ഈ ഭാഗത്ത് പോലീസ് രാത്രികാല പെട്രോളിംഗ് ശക്തമാക്കിയിരുന്നു. പെട്രോളിംഗിന്റെ ഭാഗമായി മാമം ഭാഗത്തെത്തിയ പോലീസ് സംഘത്തിനുനേരെ ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് സംഘം ആക്രമണം അഴിച്ചുവിടുകയായിരുന്നു. അക്രമാസക്തരായ ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് സംഘം പോലീസ് ജീപ്പിന്റെ പുറകിലെ ഗ്ലാസ് കല്ലെറിഞ്ഞ് തകര്‍ത്തു.


