Breaking News

ആതിരയുടെ ആത്മഹത്യ: പിന്നില്‍ ഓണ്‍ലൈന്‍ ലോണ്‍ ദാതാക്കളെന്ന് സൂചന

കൊച്ചി: എറണാകുളം വേങ്ങൂര്‍ എടപ്പാറ സ്വദേശി ആതിര(30)യുടെ ആത്മഹത്യക്ക് പിന്നില്‍ ഓണ്‍ലൈന്‍ ലോണ്‍ ദാതാക്കളെന്ന് സൂചന. ആതിരയുടെ ഫോണില്‍ നിന്ന് ലോണ്‍ ആപ്പ് മെസ്സേജുകള്‍ കണ്ടെത്തിയതോടെയാണ് ഇക്കാര്യത്തില്‍ സംശയം ബലപ്പെടുന്നത്. നഗ്‌ന ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുമെന്ന് ഓണ്‍ലൈന്‍ ലോണ്‍ ദാതാക്കള്‍ മെസ്സേജ് വഴി ഭീഷണിപ്പെടുത്തിയതായും അങ്ങനെ ചെയ്താല്‍ ആത്മഹത്യ ചെയ്യുമെന്ന് ആതിര മറുപടി നല്‍കിയതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഫോണ്‍ വിശദമായ ഫോറന്‍സിക് പരിശോധനയ്ക്ക് അയക്കും. ഭീഷണി സന്ദേശം എത്തിയത് പാകിസ്ഥാന്‍ നമ്പറില്‍ നിന്നെന്നാണെന്ന് പൊലീസ് പറയുന്നു.

ആതിരയെ ഇന്നലെ ഉച്ചയോടെയാണ് കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. യുവതിയുടെയും ഭര്‍ത്താവിന്റെയും ഫോണിലേക്ക് നഗ്‌ന ഫോട്ടോകള്‍ അയച്ചു നല്‍കുമെന്ന് പറഞ്ഞ് ഓണ്‍ലൈന്‍ ലോണ്‍ ദാദാക്കള്‍ ഭീഷണി മുഴക്കിയതായി ബന്ധുക്കളാണ് പൊലീസിനെ അറിയിച്ചത്. തുടര്‍ന്ന് മൊബൈല്‍ ഫോണ്‍ കസ്റ്റഡിയിലെടുത്ത് കുറുപ്പുംപടി പൊലീസ് അന്വേഷണം ആരംഭിച്ചു. ഓണ്‍ലൈന്‍ ലോണ്‍ ആപ്പ് വഴി 6500 രൂപയാണ് യുവതി ലോണ്‍ എടുത്തിരുന്നത്. കുറച്ചു തുക തിരികെ അടച്ചു. വീണ്ടും പണം ആവശ്യപ്പെട്ടായിരുന്നു ഭീഷണി.

Related posts

Leave a Reply

Your email address will not be published. Required fields are marked *