
വര്‍ക്കല: വര്‍ക്കല ചെമ്മരുതി ചാവടിമുക്കില്‍ ശനിയാഴ്ച രാത്രി നടന്ന സംഘര്‍ഷത്തില്‍ രണ്ട് പക്ഷത്തുള്ളവര്‍ക്കും പരിക്ക്. ചാവടിമുക്ക് സ്വദേശി അനില്‍കുമാര്‍(47) തലയ്ക്ക് വെട്ടേറ്റ് വര്‍ക്കല ഗവ.ആശുപത്രിയില്‍ ചികിത്സയിലാണ്. ശനിയാഴ്ച രാത്രി 12 മണിക്കാണ് സംഭവം നടന്നത്. ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരാണ് അനില്‍കുമാറിനെ വെട്ടി പരിക്കേല്‍പിച്ചതെന്ന് ബി.ജെ.പി നേതാക്കള്‍ ആരോപിച്ചു. വടിവാളും ചുറ്റികയും മണ്‍വെട്ടിയും കൊണ്ടാണ് ആക്രമിച്ചതെന്ന് അനില്‍കുമാര്‍ പറയുന്നു. സംഭവത്തില്‍ എതിര്‍ഭാഗത്തുള്ള ജോബിനും ഗുരുതരമായി പരിക്കേറ്റ് നിംസ് ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ പ്രതിഷേധിച്ച് ഇന്നലെ വൈകിട്ട് ബി.ജെ.പി പ്രവര്‍ത്തകര്‍ ചാവടിമുക്കില്‍ പ്രതിഷേധ പ്രകടനം നടത്തി. അയിരൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.