Breaking News

നിയമസഭാ തെരഞ്ഞെടുപ്പ്: രണ്ടാംഘട്ട പരിശീലനത്തിൽ പങ്കെടുക്കാത്തവർക്ക് നാളെ വീണ്ടും പരിശീലനം

നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി മാർച്ച് 25 മുതൽ 29 വരെ നടന്ന രണ്ടാംഘട്ട പരിശീലനത്തിന് എത്തിച്ചേരാത്തവർക്കായി ഇന്ന്(ഏപ്രിൽ 01) രാവിലെ ഒമ്പതു മുതൽ പരിശീലനം നൽകാൻ തീരുമാനിച്ചിട്ടുണ്ടെന്നു ജില്ലാ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ അറിയിച്ചു. ഈ പരിശീലനത്തിന് എത്താത്ത ഉദ്യോഗസ്ഥർക്കെതിരെ കർശന അച്ചടക്ക നടപടി സ്വീകരിക്കുമെന്നും അറിയിപ്പിൽ പറയുന്നു. നിയോജക മണ്ഡലാടിസ്ഥാനത്തിലുള്ള പരിശീലന കേന്ദ്രങ്ങൾ ചുവടെ:

വർക്കല – വർക്കല ബി.ഡി.ഒ. ഓഫിസ്, ആറ്റിങ്ങൽ – ആറ്റിങ്ങൽ ഗവ. ബോയ്‌സ് എച്ച്.എസ്.എസ്., ചിറയിൻകീഴ് – ആറ്റിങ്ങൽ ഗവ. കോളജ്, നെടുമങ്ങാട് – നെടുമങ്ങാട് മുനിസിപ്പൽ ടൗൺ ഹാൾ, വാമനപുരം – നെടുമങ്ങാട് ഗവ. ഗേൾസ് എച്ച്.എസ്.എസ്., കഴക്കൂട്ടം – തിരുവനന്തപുരം എസ്.എം.വി. സ്‌കൂൾ, വട്ടിയൂർക്കാവ് – പട്ടം സെന്റ് മേരീസ് എച്ച്.എസ്.എസ് സെല്ലാർ ഹാൾ, തിരുവനന്തപുരം – മണക്കാട് ഗേൾസ് എച്ച്.എസ്.എസ്., നേമം – കോട്ടൺ ഹിൽ എച്ച്.എസ്.എസ്, അരുവിക്കര – വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് ഓഫിസ്, പാറശാല – ധനുവച്ചപുരം ഐ.എച്ച്.ആർ.ഡി. കോളജ് ഓഫ് അപ്ലൈഡ് സയൻസസ്, കാട്ടാക്കട – കാട്ടാക്കട ക്രിസ്റ്റ്യൻ കോളജ്, കോവളം – നെയ്യാറ്റിൻകര ഗവ. ഗേൾസ് എച്ച്.എസ്.എസ്., നെയ്യാറ്റിൻകര – നെയ്യാറ്റിൻകര ബോയ്‌സ് എച്ച്.എസ്. എസ്. ഓഡിറ്റോറിയം.

Related posts

Leave a Reply

Your email address will not be published. Required fields are marked *