

വർക്കല: സ്വാതന്ത്ര്യത്തിന് എഴുപത്തിയഞ്ചാം വാർഷികാ ഘോഷങ്ങളുടെ ഭാഗമായി ആ സാദിഖ് അമൃത മഹോത്സവ വർക്കല നഗരസഭാ കൌൺസിൽ ഹാളിൽ വച്ച് നടന്നു . വൈസ് ചെയർപേഴ്സൺ സുദർശിനി അധ്യക്ഷത വഹിച്ച ചടങ്ങിൽ നഗരസഭാ സെക്രട്ടറി സജി സ്വാഗതം പറഞ്ഞു . നഗരസഭയുടെ ശുചിത്വ അംബാസിഡറായി സിനിമാസംവിധായകൻ അരുൺ ഗോപിയെ പ്രഖ്യാപിച്ചു കൊണ്ട് പരിപാടിയുടെ ഉത്ഘാടനം ചെയർ മാൻ കെ.എം ലാജി നിർവ്വഹിച്ചു. ചടങ്ങിൽ അരുൺഗോപിക്ക് മൊമെന്റോ നൽകി പൊന്നാടയണിയിച്ചു . മികച്ച പ്രവർത്തനം കാഴ്ച വച്ച ഹരിതകർമ്മസേന അംഗങ്ങളെയും നഗരസഭാ തൊഴിലാളികളെയും ചടങ്ങിൽ ആദരിച്ചു . ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ നിതിൻ നായർ കൃതക്ജത പറഞ്ഞു .