Breaking News

കാനഡയില്‍ ഇന്ത്യാവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ സജീവം: ‘കില്‍ ഇന്ത്യ’ റാലിയുമായി ഖലിസ്ഥാന്‍ അനുകൂലികള്‍

ടൊറന്റോ: കാനഡയില്‍ സജീവ ഇന്ത്യാവിരുദ്ധ പ്രവര്‍ത്തനങ്ങളുമായി ഖലിസ്ഥാന്‍ അനുകൂലികള്‍ രംഗത്ത്. ഈ മാസം 21ന് ഖലിസ്ഥാന്‍ അനുകൂലികളായ സിഖുകാര്‍ ‘കില്‍ ഇന്ത്യ’ എന്ന പേരില്‍ കാര്‍ റാലി സംഘടിപ്പിക്കാനാണ് ഇവരുടെ നീക്കം. കൊല്ലപ്പെട്ട ഖലിസ്ഥാന്‍ ഭീകരന്‍ ഹര്‍ദീപ് സിങ് നിജ്ജാറിന്റെ മരണവുമായി ബന്ധപ്പെട്ടാണ് വാന്‍കൂവറിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിനു പുറത്ത് റാലി സംഘടിപ്പിക്കുന്നത്. ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ മനീഷ് ഉള്‍പ്പെടെയുള്ളവരെ ലക്ഷ്യമിട്ടാണ് ഖലിസ്ഥാന്‍ അനുകൂലികളുടെ ഇന്ത്യാവിരുദ്ധ റാലി. ഒക്ടോബര്‍ 28ന് നടത്തുമെന്ന് പ്രഖ്യാപിച്ചിരിക്കുന്ന ഖലിസ്ഥാന്‍ അനുകൂല ഹിതപരിശോധനയ്ക്ക് നിജ്ജാറിന്റെ പേരില്‍ പിന്തുണ ഉറപ്പാക്കുകയാണ് റാലിയുടെ ലക്ഷ്യം.

കാനഡയിലെ ഇന്ത്യന്‍ നയതന്ത്രജ്ഞരെ കൊലപ്പെടുത്താന്‍ ആഹ്വാനം ചെയ്യുന്ന പോസ്റ്ററുകള്‍ നീക്കം ചെയ്തിരുന്നെങ്കിലും, രണ്ടു ദിവസത്തിനു ശേഷം സറെ ഗുരുദ്വാരയില്‍ അവ വീണ്ടും പ്രത്യക്ഷപ്പെട്ടു. കാനഡയിലെ ഇന്ത്യന്‍ അംബാസഡര്‍ സഞ്ജയ് കുമാര്‍ വര്‍മയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ഖലിസ്ഥാന്‍ ഭീകരരന്‍ ഗുര്‍പട്വന്ത് സിങ് പന്നു കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയ്ക്ക് കത്തെഴുതി. ഖലിസ്ഥാന്‍വാദികളായ ഒരു വിഭാഗം ആളുകളെ കൊലപ്പെടുത്താനായി ഇന്ത്യന്‍ ഏജന്റുമാര്‍ രംഗത്തുള്ള സാഹചര്യത്തില്‍ ബ്രിട്ടിഷ് കൊളംബിയയിലെ സിഖ് വിഭാഗക്കാര്‍ ജാഗ്രത പാലിക്കണമെന്ന് കനേഡിയന്‍ ഇന്റലിജന്‍സ് ഏജന്‍സി നിര്‍ദ്ദേശം നല്‍കിയെന്ന പ്രചാരണവും വ്യാപകമാണ്.

Related posts

Leave a Reply

Your email address will not be published. Required fields are marked *