Breaking News

വര്‍ക്കലയില്‍ വയോധികന്‍ കനാലില്‍ വീണ് മരിച്ചു

വര്‍ക്കല: വര്‍ക്കലയില്‍ വയോധികന്‍ കനാലില്‍ വീണ് മരിച്ചു. ശ്രീനിവാസപുരം ശ്രീനിവാസപുരം ചരുവിള വീട്ടില്‍ ഗോപി(65)യാണ് മരിച്ചത്. ഇന്നലെ രാത്രി എട്ടരയോടെയായിരുന്നു സംഭവം. വര്‍ക്കല ശിവഗിരി തൊരപ്പിന്‍ മുഖം കനാലിന്റെ കൈവരിയില്‍ ഇരുന്ന വയോധികന്‍ അബദ്ധത്തില്‍ മലര്‍ന്ന് താഴേക്ക് കനാലിലേക്ക് വീഴുകയായിരുന്നു. ഏകദേശം 25 അടി താഴ്ചയിലേക്കാണ് ഇയാള്‍ വീണത്. വിവരമറിഞ്ഞ് സംഭവ സ്ഥലത്തെത്തിയ ഫയര്‍ഫോഴ്‌സ് ഇയാളെ വര്‍ക്കല താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നട്ടെല്ലിന് ഗുരുതരമായ ക്ഷതം സംഭവിച്ചിട്ടുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. വര്‍ക്കല താലൂക്ക് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. സംസ്‌കാര ചടങ്ങുകള്‍ ഇന്ന് വൈകിട്ടോടെ വീട്ടുവളപ്പില്‍ പൂര്‍ത്തിയായി. മക്കള്‍: സുനില്‍, സുജിത്ത്, സുബിന്‍.

Related posts

Leave a Reply

Your email address will not be published. Required fields are marked *