

ആലപ്പുഴ: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ പരാജയത്തിനുള്ള കാരണം വെളിപ്പെടുത്തി ആലപ്പുഴ ജില്ലാ സെക്രട്ടറി ആര്‍.നാസര്‍. പാര്‍ട്ടിയുടെ ശക്തി കേന്ദ്രങ്ങളില്‍ പോലും സി.പി.എം വോട്ട് ബി.ജെ.പിയുടെ പെട്ടിയില്‍ വീണെന്നാണ് ആര്‍.നാസര്‍ മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്. പരമ്പരാഗതമായി പാര്‍ട്ടിക്ക് ലഭിച്ചുകൊണ്ടിരുന്ന വോട്ടുകള്‍ നഷ്ടമാവുകയും പ്രതീക്ഷിച്ചതുപോലെ ന്യൂനപക്ഷ വോട്ടുകള്‍ ലഭിച്ചില്ലെന്നും അദ്ദേഹം വിലയിരുത്തുന്നു. പാര്‍ട്ടിയുടെ ശക്തികേന്ദ്രമായ അമ്പലപ്പുഴയിലടക്കം സി.പി.എം വോട്ട് ബി.ജെ.പിയ്ക്ക് പോയെന്നും ആര്‍.നാസര്‍ വ്യക്തമാക്കി.





വെള്ളാപ്പള്ളി നടേശന്‍ ഉന്നയിച്ച വിമര്‍ശനങ്ങളെ കുറിച്ചും ആര്‍.നാസര്‍ പ്രതികരിച്ചു. ആലപ്പുഴയിലെ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ വീഴ്ച സംഭവിച്ചിട്ടില്ലെന്നും സ്ഥാനാര്‍ഥിയെ നിര്‍ണയിക്കുന്നത് പാര്‍ട്ടിയാണെന്നും പാര്‍ട്ടി നിര്‍ണയിച്ച സ്ഥാനാര്‍ഥിയാണ് മത്സരിച്ചതെന്നും നാസര്‍ പറഞ്ഞു. പാര്‍ട്ടി തിരുത്തേണ്ട കാര്യങ്ങള്‍ ഉണ്ട് അത് തിരുത്തുമെന്നും അദ്ദേഹം പറഞ്ഞു.



