

പാലക്കാട്: ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിട്ടതിന്റെ പശ്ചാത്തലത്തില്‍ വിവാദ പരാമര്‍ശവുമായി മുന്‍ സാംസ്‌കാരിക-നിയമ വകുപ്പ് മന്ത്രി എ.കെ.ബാലന്‍. ആകാശത്തുനിന്ന് എഫ്.ഐ.ആര്‍ ഇടാനാകില്ലെന്നായിരുന്നു എ.കെ.ബാലന്റെ പ്രതികരണം. ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് പ്രകാരം നിയമനടപടി സ്വീകരിക്കുന്നതില്‍ തടസങ്ങളുണ്ടെന്ന് പറഞ്ഞ എ.കെ.ബാലന്‍ പൊതുവായ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നിയമ നടപടിയെടുക്കാനാകില്ലെന്നും വിശദീകരിച്ചു. അതേസമയം, റിപ്പോര്‍്ട്ട് സര്‍ക്കാര്‍ പൂഴ്ത്തിവെച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


സിനിമാരംഗത്ത് പ്രവര്‍ത്തിക്കുന്നവരില്‍നിന്നും വ്യക്തിപരമായ പരാതികള്‍ സര്‍ക്കാരിന് ലഭിച്ചിട്ടില്ല. മൊഴികള്‍ പ്രസിദ്ധീകരിക്കാന്‍ കഴിഞ്ഞാല്‍ മാത്രമേ കേസെടുക്കാന്‍ കഴിയുകയുളളു. ആകാശത്ത് നിന്ന് എഫ് ഐ ആര്‍ ഇടാനാകില്ല. ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് സര്‍ക്കാര്‍ പൂഴ്ത്തിവെച്ചിട്ടില്ല. പൂഴ്ത്തിവെക്കാന്‍ മാത്രം ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഒന്നുമില്ല. റിപ്പോര്‍ട്ട് പുറത്ത് വിടരുതെന്ന് ഡബ്ല്യൂ.സി.സി സ്ഥാപക അംഗം തന്നെ ആവശ്യപ്പെട്ടിരുന്നു. പുറത്ത് വിടാത്ത റിപ്പോര്‍ട്ടിന്റെ ഭാഗം പ്രസിദ്ധീകരിക്കാമെന്ന് കോടതിയോ കമ്മിറ്റിയോ പറയട്ടെ-എ.കെ.ബാലന്‍ വ്യക്തമാക്കി.



വളരെ ഗുരുതരമായ ലൈംഗിക പീഡന പരാമര്‍ശങ്ങളടങ്ങിയ ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് നാലര വര്‍ഷം മുമ്പ് ലഭിച്ചിട്ടും ഇത്രയും കാലം ഇക്കാര്യത്തില്‍ യാതൊരു നടപടിയും സ്വീകരിക്കാതിരുന്നത് സര്‍ക്കാരിന്റെ വീഴ്ചയാണെന്ന് കോണ്‍ഗ്രസ് എം.പി ശശി തരൂര്‍ പ്രതികരിച്ചു. മലയാള സിനിമ മേഖലയില്‍ സ്ത്രീകള്‍ സുരക്ഷിതരല്ലെന്നത് ഞെട്ടലുണ്ടാക്കുന്നതാണെന്നും ഇത്രകാലം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ നടപടി എടുക്കാത്തത് ശരിയായില്ലെന്നും അദ്ദേഹം പ്രതകരിച്ചു. സര്‍ക്കാര്‍ നിയോഗിച്ച കമ്മീഷന്റെ റിപ്പോര്‍ട്ട് ഉണ്ടാകുമ്പോള്‍ പരാതിയുടെ ആവശ്യമില്ലെന്നും തുടര്‍ നിയമ നടപടി വേണമെന്നും ശശി തരൂര്‍ ചൂണ്ടിക്കാട്ടി.

