

ആറ്റിങ്ങല്‍: പച്ചംകുളം രാധാഭവനില്‍ (എന്‍ആര്‍എ: 126) ജി.അജിത് കുമാറിനെ (50) വീടിന് സമീപം തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഇദ്ദേഹത്തിന്റെ മാതാപിതാക്കള്‍ രണ്ടാഴ്ച്ച മുമ്പേ കുടുംബ വീട് അടച്ചിട്ട ശേഷം മകളുടെ വീട്ടില്‍ താമസത്തിനു പോയിരുന്നു. അവനവഞ്ചേരി ടോള്‍മുക്കില്‍ ഭാര്യയോടും കുട്ടികളോടുമൊപ്പം താമസിച്ചിരുന്ന അജിത്കുമാര്‍ ആരോടും പറയാതെ കഴിഞ്ഞ ദിവസം രാവിലെ തന്നെ അടഞ്ഞു കിടന്നിരുന്ന തറവാട്ട് വീട്ടിലെത്തി ആത്മഹത്യ ചെയ്യുകയായിരുന്നു. മണിക്കൂറുകള്‍ കഴിഞ്ഞിട്ടും കാണാതായ ഇദ്ദേഹത്തിനു വേണ്ടി ബന്ധുക്കള്‍ നടത്തിയ തിരച്ചിലിന് ഒടുവിലാണ് വീടിന് പിന്നാമ്പുറത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭാര്യ ബിജി നഗരസഭ എട്ടാം വാര്‍ഡിലെ ആശാവര്‍ക്കറാണ്. മക്കള്‍: എ.അഭിജിത്ത്, എ.അഭിരാമി.


