Breaking News

എയ്ഡ്‌സ് അവബോധം: യൂത്ത് ഫെസ്റ്റ് 2024 ന് അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം: വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ എച്ച്.ഐ.വി/എയ്ഡ്‌സിനെ കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി ജില്ലാ മെഡിക്കല്‍ ഓഫീസും കേരള സ്റ്റേറ്റ് എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയും, സംയുക്തമായി വിവിധ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. ആഗസ്റ്റ് പന്ത്രണ്ടിന് ആചരിക്കുന്ന അന്താരാഷ്ട്ര യുവജന ദിനത്തിന് മുന്നോടിയായി കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി (17 നും 25 നു മിടയില്‍ പ്രായമുള്ളവര്‍) മാരത്തോണ്‍ (റെഡ് റണ്‍ -5 കി.മി), ഫ്‌ലാഷ് മോബ് എന്നീ ഇനങ്ങളില്‍ മത്സരം നടത്തുന്നു.

ജൂലൈ 27 രാവിലെ 7 മണിയ്ക്ക് പേട്ട നഗരസഭ ഡിസ്‌പെന്‍സറി അങ്കണത്തില്‍നിന്നും ആരംഭിച്ച് മാനവീയം വീഥിയില്‍ അവസാനിക്കുന്ന .മാരത്തോണില്‍ (റെഡ് റണ്‍) ജില്ലയിലെ ഐ.ടി.ഐ., പോളിടെക്‌നിക്ക്, ആര്‍ട്‌സ് & സയന്‍സ്, പ്രൊഫഷണല്‍ കോളേജുകള്‍ തുടങ്ങി എല്ലാ കോളേജുകളിലേയും 17 വയസ്സിനും 25 വയസ്സിനും ഇടയിലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് മത്സരത്തില് പങ്കെടുക്കാം. ആണ്‍കുട്ടികള്‍, പെണ്‍കുട്ടികള്‍, ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് എന്നീ മൂന്ന് വിഭാഗങ്ങളിലായാണ് മരത്തോണ്‍ സംഘടിപ്പിക്കുന്നത്. മാരത്തോണിന് മൂന്ന് വിഭാഗങ്ങളിലും ഒന്നും രണ്ടും മൂന്നും സ്ഥാനക്കാര്‍ക്ക് യഥാക്രമം 5000, 3000, 2000 രൂപ ക്യാഷ് പ്രൈസായി നല്‍കും.

ഒന്നാം സ്ഥാനക്കാര്‍ സംസ്ഥാനതല മത്സരത്തില്‍ പങ്കെടുക്കാന്‍ അര്‍ഹരായിരിക്കും. സംസ്ഥാനതലത്തില്‍ വിജയിക്കുന്നവര്‍ക്ക് ദേശീയതലത്തില്‍ പങ്കെടുക്കാവുന്നതാണ്. സംസ്ഥാനതലത്തില്‍ ഒന്നാം സ്ഥാനത്തിന് 10000, രണ്ടാം സ്ഥാനത്തിന് 8000, മൂന്നാം സ്ഥാനം 5000 എന്നിങ്ങനെയും ദേശീയതലത്തില്‍ ഒന്നാം സ്ഥാനത്തിന് 50000, രണ്ടാം സ്ഥാനത്തിന് 35000 മൂന്നാം സ്ഥാനത്തിന് 25000 എന്നിങ്ങനെയുമാണ് ക്യാഷ് പ്രൈസ്. ജൂലൈ 27 ന് രാവിലെ 10 മണി മുതല്‍ സ്റ്റേറ്റ് ന്യൂട്രിഷന്‍ ഹാളില്‍ (ഡി.എം.ഒ ഓഫീസ് കോമ്പൗണ്ട്) വച്ച് ഫ്‌ലാഷ് മോബ് മത്സരം സംഘടിപ്പിക്കുന്നു.
ഒന്ന് മുതല്‍ അഞ്ച് വരെ സ്ഥാനം നേടുന്നവര്‍ക്ക് യഥാക്രമം 5000, 4500, 4000, 3500, 3000 എന്നിങ്ങനെ ക്യാഷ് പ്രൈസ് നല്‍കുന്നതാണ്. ഒരു ടീമില്‍ കുറഞ്ഞത് 10 പേര്‍ പങ്കെടുക്കേണ്ടതാണ്.

താല്പര്യമുള്ളവര്‍ ജൂലൈ 24 നകം iecbccreporttvm@gmail.com എന്ന മെയിലില്‍ രജിസ്റ്റര്‍ ചെയ്യുക. ഫ്‌ലാഷ് മോബ് ടീം അംഗങ്ങളുടെ എണ്ണം കൂടി രേഖപ്പെടുത്തുക. മത്സരാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസ സ്ഥാപനത്തിലെ ഐഡന്റിറ്റി കാര്‍ഡ് അല്ലെങ്കില്‍ പ്രിന്‍സിപ്പാള്‍ നല്‍കുന്ന സാക്ഷ്യപാത്രം, വയസ്സ്, ജന്‍ഡര്‍ എന്നിവ തെളിയിക്കുന്ന രേഖകള്‍ എന്നിവ നിര്‍ബന്ധം. കൂടുതല്‍ വിവരങ്ങള്‍ക്ക് 9447857424, 9847123248, 9567795075 എന്നീ നമ്പറുകളിലേയ്ക്ക് വിളിയ്ക്കാവുന്നതാണ്.

Related posts

Leave a Reply

Your email address will not be published. Required fields are marked *