
ബെംഗളൂരു: ഇന്ത്യൻ സൈന്യത്തിലെ അഗ്നിപഥ് പദ്ധതിയുടെ ഭാഗമായി 2027ലെ റിക്രൂട്ട്മെന്റിനുള്ള കോമൺ എൻട്രൻസ് പരീക്ഷയ്ക്ക് ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു. ഫെബ്രുവരി 13 മുതൽ ഏപ്രിൽ 1, 2026 വരെ അപേക്ഷ സമർപ്പിക്കാം. കര്‍ണാടകയിലെ എല്ലാ ജില്ലകളിലുമുള്ള പുരുഷന്മാർക്കും, സ്ത്രീകൾക്കും അപേക്ഷിക്കാവുന്നതാണ്.

അഗ്നിവീർ ജനറൽ ഡ്യൂട്ടി, അഗ്നിവീർ ടെക്നിക്കൽ, അഗ്നിവീർ ഓഫീസ് അസിസ്റ്റന്റ്/സ്റ്റോർ കീപ്പർ ടെക്നിക്കൽ, അഗ്നിവീർ ട്രേഡ്സ്മാൻ (10ാം ക്ലാസ് പാസ്), അഗ്നിവീർ ട്രേഡ്സ്മാൻ (8ാം ക്ലാസ് പാസ്), അഗ്നിവീർ ജനറൽ ഡ്യൂട്ടി (വിമൻ മിലിട്ടറി പോലീസ്), നഴ്സിംഗ് അസിസ്റ്റന്റ്, നഴ്സിംഗ് അസിസ്റ്റന്റ് വെറ്ററിനറി, സെപ്പോയ് ഫാർമ തുടങ്ങിയ വിഭാഗങ്ങളിലേക്കാണ് റിക്രൂട്ട്മെന്റ്.

ഓരോ വിഭാഗത്തിനും ആവശ്യമായ പ്രായപരിധി, വിദ്യാഭ്യാസ യോഗ്യത, മറ്റ് മാനദണ്ഡങ്ങൾ എന്നിവയുടെ വിശദവിവരങ്ങൾ www.joinindianarmy.nic.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ള വിജ്ഞാപനത്തിൽ ലഭ്യമാണ്.
അപേക്ഷിക്കാൻ ആഗ്രഹിക്കുന്നവർ Join Indian Army വെബ്സൈറ്റിൽ അക്കൗണ്ട് സൃഷ്ടിച്ച് ആവശ്യമായ വിവരങ്ങൾ നൽകി ഓൺലൈനായി രജിസ്റ്റർ ചെയ്യണം.
രജിസ്ട്രേഷൻ സംബന്ധിച്ച ബുദ്ധിമുട്ടുകൾ ഉണ്ടെങ്കിൽ താഴെ പറയുന്ന റിക്രൂട്ടിംഗ് ഓഫീസുകളുമായി ബന്ധപ്പെടാം:
Recruiting Office (HQ), Bangalore
ഇമെയിൽ: arobengaluru@gmail.com
ഫോൺ: 080-29516517 / 7996672666
Area Recruiting Office, Mangalore
ഇമെയിൽ: aromangalore2021@gmail.com
ഫോൺ: 0824-2951276 / 7411497644
Area Recruiting Office, Belgaum
ഇമെയിൽ: arobgm4@gmail.com
ഫോൺ: 0831-2950001 / 7411048362
വിവരങ്ങൾക്ക് Join Indian Army ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കണമെന്ന് അധികൃതർ അറിയിച്ചു.