
ഹൈദരാബാദ്: പ്രശസ്ത തെന്നിന്ത്യന്‍ നടന് ശരത്ബാബു അന്തരിച്ചു. ആന്തരാവയവങ്ങളില്‍ അണുബാധയേറ്റതിനെ തുടര്‍ന്ന് ഏപ്രില്‍ ഒരു മാസമായി ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം. നേരത്തെ ചെന്നൈയിലും ബ്ലാംഗ്ലൂരിലും ചികിത്സയിലായിരുന്നു. സത്യം ബാബു ദീക്ഷിതുലു എന്നാണ് ശരത് ബാബുവിന്റെ യഥാര്‍ത്ഥ പേര്.
തമിഴ്, തെലുങ്ക്, കന്നഡ സിനിമ മേഖലയിലെ സജീവ സാന്നിധ്യമായിരുന്ന അദ്ദേഹം ശരപഞ്ചരം, ധന്യ, ഡെയ്സി എന്നീ സിനിമകളിലൂടെ മലയാളികള്‍ക്കും സുപരിചിതനാണ്. 220 ലേറെ ചിത്രങ്ങളില്‍ അഭിനയിച്ച ശരത് ബാബു 1973-ല്‍ പുറത്തിറങ്ങിയ രാമരാജ്യം എന്ന ചിത്രത്തിലൂടെയാണ് സിനിമാരംഗത്തേക്ക് കടന്നുവന്നത്. 1977-ല്‍ കെ.ബാലചന്ദര്‍ സംവിധാനം ചെയ്ത പട്ടിണ പ്രവേശം എന്ന ചിത്രത്തിലൂടെയാണ് തമിഴില്‍ അരങ്ങേറിയത്.
