

കൊച്ചി: നടിമാരുടെ പരാതിയില്‍ കേസെടുത്തതിന് പിന്നാലെ പ്രതികള്‍ മുന്‍കൂര്‍ ജാമ്യം തേടി കോടതിയെ സമീപിക്കാന്‍ നീക്കം. നടിമാരുടെ പരാതികളില്‍ പ്രതി ചേര്‍ക്കപ്പെട്ട മുകേഷ്, രഞ്ജിത്ത്, സിദ്ദിഖ്, ഇടവേള ബാബു എന്നിവര്‍ മുന്‍കൂര്‍ ജാമ്യത്തിന് കോടതിയെ സമീപിക്കാന്‍ നിയമോപദേശം തേടി. മുകേഷ് കൊച്ചിയിലെ അഭിഭാഷകനോട് കേസ് റദ്ദാക്കാന്‍ ഹര്‍ജി ഫയല്‍ ചെയ്യുന്ന കാര്യം ആലോചിച്ചെങ്കിലും കേസ് റദ്ദാക്കുന്നതിലെ പ്രായോഗിക ബുദ്ധിമുട്ട് അഭിഭാഷകര്‍ അറിയിച്ച സാഹചര്യത്തിലാണ് മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കുന്നത്.




ബംഗാളി നടിയുടെ പരാതിയിലാണ് രഞ്ജിത്തിനെതിരെ കേസെടുത്തിരിക്കുന്നത്. നടന്‍ സിദ്ദിഖിനെതിരെ യുവനടിയുടെ പരാതിയിലാണ് ബലാല്‍സംഗത്തിന് കേസെടുത്തത്. യുവനടിയില്‍നിന്ന് മൊഴി രേഖപ്പെടുത്തിയ പ്രത്യേക സഘം കോടതി വഴിയും രഹസ്യമൊഴിയുമെടുക്കും. 2016 ല്‍ മാസ്‌ക്കറ്റ് ഹോട്ടലില്‍ വച്ച് സിദ്ദിഖ് ബലാല്‍സംഗം ചെയ്തുവെന്ന പരാതിയിലാണ് കേസ്. നിള തിയറ്ററില്‍ സിദ്ദിഖിന്റെ ഒരു സിനിമയുടെ പ്രിവ്യൂവിന് വന്നപ്പോഴാണ് സിദ്ദിഖിനെ കണ്ടെതെന്നും, ഇതിനു ശേഷം സിനിമ ചര്‍ച്ചയ്ക്കായി ഹോട്ടലിലേക്ക് വിളിച്ചുവരുത്തി ബലാത്സംഗം ചെയ്തുവെന്നുമാണ് നടിയുടെ മൊഴി.



