

കടയ്ക്കാവൂർ: പ്രായപൂർത്തി ആകാത്ത പെൺകുട്ടിയെ സ്നേഹം നടിച്ച് മാനസികമായും ശാരീരികമായും ഉപദ്രവിക്കുകയും ചെയ്ത കൂന്തള്ളൂർ തോട്ടവാരം സുരേഷ് ഭവനിൽ 23 വയസ്സുള്ള വിഷ്ണുവിനെയാണ് കടക്കാവൂർ പോലീസ് അറസ്റ്റ് ചെയ്തത്.

പ്രതിയുമായുള്ള സ്നേഹബന്ധം ഉപേക്ഷിച്ചതിനെ തുടർന്ന് പെൺകുട്ടിയെ പിന്തുടർന്ന് വർക്കല പുത്തൻചന്തയിൽ വച്ച് ഉപദ്രവിക്കുകയും മൊബൈൽ ഫോൺ എറിഞ്ഞു പൊട്ടിക്കുകയും ചെയ്തിരുന്നു. തുടർന്ന് ഒളിവിൽ പോയ പ്രതിയെ വർക്കല ASP യുടെ നിർദ്ദേശപ്രകാരം കടയ്ക്കാവൂർ പോലീസ് അതി വിദഗ്ദമായി പിടികൂടുകയായിരുന്നു. എസ് എച്ച് ഒ സജിൻ ലൂയിസ്, സബ് ഇൻസ്പെക്ടർ സജിത്ത്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ബാലു, പ്രേംകുമാർ, അനീഷ് എന്നിവർ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.


