Breaking News

ഹരിതകർമസേനാംഗങ്ങളെ മർദിച്ച കേസിൽ പ്രതി അറസ്റ്റിൽ

ആറ്റിങ്ങൽ: നഗരസഭയിലെ ഹരിതകർമസേനാംഗങ്ങളെ മർദിച്ച കേസിൽ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ചിറയിൻകീഴ് മഞ്ചാടിമൂട് റെയിൽവേ ഗേറ്റിനുസമീപം മണ്ണാക്കുടിവീട്ടിൽ രാജു (65) എന്നയാളെയാണ് ആറ്റിങ്ങൽ പൊലീസ് പിടികൂടിയത്.

ആറ്റിങ്ങൽ നഗരസഭയിലെ ഹരിതകർമസേനാംഗങ്ങളായ ലത, രമ എന്നിവർക്കാണ് മർദനമേറ്റത്. സംഭവം വ്യാഴാഴ്ച രാവിലെ 9 മണി യോടെ ആറ്റിങ്ങൽ പാലസ് റോഡിലാണ് നടന്നത്. വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽനിന്നും ശേഖരിച്ച് ചാക്കുകളിൽ കെട്ടി റോഡരികിൽ സൂക്ഷിച്ചിരുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ പ്രതി പൊട്ടിച്ച് എടുക്കാൻ ശ്രമിച്ചതായി പൊലീസ് പറഞ്ഞു. ഇതു തടയാൻ ശ്രമിച്ച പ്പോഴാണ് ലതയെയും രമയെയും രാജു മർദിച്ചത്.

സംഭവത്തെ തുടർന്ന് സേനാംഗങ്ങൾ നഗരസഭാ ഹെൽത്ത് സൂപ്പർ വൈസറെ വിവരം അറിയിച്ചു. തുടർന്ന് നഗരസഭ സെക്രട്ടറി പൊലീസിൽ പരാതി നൽകി. ഇൻസ്പെക്ടർ ജെ. അജയന്റെ നേതൃത്വത്തിൽ എസ്‌ഐമാരായ എം.എസ്. ജിഷ്ണു, സിതാര മോഹൻ, എ. സലീം, എഎസ്‌ഐ ശ്യാംലാൽ എന്നിവർ ചേർന്നാണ് അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്തതു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *