Breaking News

കല്ലമ്പലത്ത് ദേശീയപാതയില്‍ വാഹനാപകടം; ഒരാള്‍ മരിച്ചു

കല്ലമ്പലം ദേശീയപാതയില്‍ അപകടത്തില്‍പെട്ട ഫാസ്റ്റ് പാസഞ്ചറും മിനി വാനും. ഇൻസൈറ്റിൽ മരണപ്പെട്ട മുനീർ

കല്ലമ്പലം: കല്ലമ്പലം ആഴാംകോണം ദേശീയപാതയില്‍ വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു. മിനി വാനിന്റെ ഡ്രൈവറായ കോട്ടയം വണ്ടാനം സ്വദേശി മുനീര്‍(31) ആണ് മരിച്ചത്. മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണുള്ളത്. കൊല്ലത്തുനിന്നും തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന ഫാസ്റ്റ് പാസഞ്ചര്‍ ബസും കൊല്ലം ഭാഗത്തേക്ക് പോകുകയായിരുന്ന മിനി വാനുമാണ് കൂട്ടിയിടിച്ച് അപകടത്തില്‍പെട്ടത്. വാനിന്റെ മുന്‍വശം പൂര്‍ണ്ണമായും തകര്‍ന്ന അവസ്ഥയിലാണ്. കെ.എസ്.ആര്‍.ടി.സി ബസിന്റെ ഡ്രൈവര്‍ ഇരിക്കുന്ന ഭാഗവും കാര്യമായി തകര്‍ന്നിട്ടുണ്ട്.പരിക്കേറ്റ ഒന്‍പതുപേരെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വില്യം (63) നാഗര്‍കോവില്‍, സജിന (45)ചാത്തന്നൂര്‍, യൂജിന്‍ (48)ചവറ, അനീഷ് (29)പുന്നപ്ര, സരളാമണിയമ്മ (67) ആറ്റിങ്ങല്‍, മീരാസാഹിബ് (62)രാമനാട്, മീരാന്‍ മെഹബൂബ് (65) രാമനാഥപുരം, ജയകുമാര്‍ (47)തിരുനെല്‍വേലി, ആന്‍റണി (34)കുളച്ചല്‍ എന്നിവരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. ബസിലുണ്ടായിരുന്ന നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. പരുക്കേറ്റവരെ ആറ്റിങ്ങല്‍ വലിയകുന്ന് താലൂക്ക് ആശുപത്രിയിലും തിരുവനന്തപുരം മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *