Breaking News

അഭിമന്യുവിന്റെ കൊലപാതകം: പ്രതി സജയ് ജിത്ത് കീഴടങ്ങി

കൊല്ലപ്പെട്ട അഭിമന്യു

കൊച്ചി: കായംകുളം വള്ളിക്കുന്നത്ത് പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായ അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി സജയ് ജിത്ത് പോലീസില്‍ കീഴടങ്ങി. വെള്ളിയാഴ്ച രാവിലെ കൊച്ചി പാലാരിവട്ടം സ്റ്റേഷനിലാണ് ഇയാള്‍ കീഴടങ്ങിയത്. ആര്‍.എസ്.എസ് പ്രവര്‍ത്തകനായ പ്രതിയെ വള്ളികുന്നം പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകും.
വിഷുദിനത്തില്‍ രാത്രി 9.30-ഓടെ പടയണിവെട്ടം ക്ഷേത്രത്തില്‍ ഉത്സവാഘോഷത്തിനിടെയാണ് അഭിമന്യുവിനെ കൊലപ്പെടുത്തിയത്. അഭിമന്യുവിന്റെ സഹോദരന്‍ അനന്തു ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനാണ്. ഇയാളെ തിരക്കിയെത്തിയ സജയ് ദത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അഭിമന്യുവിനെ കൊലപ്പെടുത്തിയതെന്നാണ് പോലീസ് പറയുന്നത്.

Related posts

Leave a Reply

Your email address will not be published. Required fields are marked *