Breaking News

വര്‍ക്കല പാപനാശം ബീച്ചില്‍ അടിയൊഴുക്കില്‍പ്പെട്ട യുവാവിനെ രക്ഷപെടുത്തി

വര്‍ക്കല: വര്‍ക്കല പാപനാശം ബീച്ചില്‍ അടിയൊഴുക്കില്‍പ്പെട്ട യുവാവിനെ രക്ഷപെടുത്തി. ബീച്ചില്‍ കുളിക്കാന്‍ ഇറങ്ങിയ ശീകാര്യം എന്‍ജിനീയറിങ് കോളേജിലെ വിദ്യാര്‍ത്ഥിയായ ലഡാക്ക് സ്വദേശിയായ മുഹമ്മദ് ഹുസൈന്‍(22) എന്ന യുവാവാണ് അടിയൊഴുക്കില്‍പെട്ടത്. കരയില്‍നിന്നും 400 മീറ്ററോളം കടലിലേക്ക് അടിയൊഴുക്കില്‍പ്പെട്ട് പോയ യുവാവിനെ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ലൈഫ് ഗാര്‍ഡ് സജിത്ത് അത്ഭുതകരമായി രക്ഷപ്പെടുത്തുകയായിരുന്നു. ഇന്ന് വൈകുന്നേരം മൂന്നുമണിയോടെയായിരുന്നു സംഭവം.

Related posts

Leave a Reply

Your email address will not be published. Required fields are marked *