Breaking News

ആറ്റിങ്ങലിൽ സെക്കൻഡ് ഷോ സിനിമ കാണാൻ പോയ യുവദമ്പതികൾക്ക് ദേശീയപാതയിൽ വച്ച് ആറംഗ സംഘത്തിന്റെ ആക്രമണം:വീഡിയോ

ആറ്റിങ്ങലിൽ സെക്കൻഡ് ഷോ സിനിമ കാണാൻ പോയ യുവദമ്പതികളെ ആറംഗ സംഘം മർദ്ദിച്ചു

ആറ്റിങ്ങൽ: സെക്കൻഡ് ഷോ സിനിമ കാണാൻ പോയ യുവദമ്പതി കളെ ദേശീയപാതയിൽ വച്ച് ആറംഗ സംഘം ആക്രമണം നടത്തി യതായാണ് പരാതി.

രണ്ട് ബൈക്കുകളിലായി പിന്തുടർന്നെത്തിയ സംഘം ദമ്പതികളെ തടഞ്ഞുനിർത്തി മർദ്ദിക്കുകയായിരുന്നു. തിരുവനന്തപുരo മുരുക്കുംപുഴ സ്വദേശിയായ 25 വയസുള്ള അനീഷിനും 21 വയസുള്ള ഭാര്യയ്ക്കുമാണ് മർദ്ദനമേറ്റത്.

ഇക്കഴിഞ്ഞ 25-ാം തീയതി രാത്രി 9.15ഓടെ ആറ്റിങ്ങൽ ദേശീയപാത യിലെ പതിനാറാം മൈൽ പെട്രോൾ പമ്പിന് സമീപത്തായിരുന്നു സംഭവം.

മംഗലാപുരം ഭാഗത്തുനിന്ന് ആറ്റിങ്ങലിലേക്ക് ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന ദമ്പതികളെ രണ്ട് ബൈക്കുകളിലായി എത്തിയ ആറംഗ സംഘം പിന്തുടർന്നു. യാത്രക്കിടെ സംഘം യുവതിയെ കമന്റ് അടിക്കുകയും അസഭ്യം പറയുകയും ചെയ്തതായി പോലീസ് പറഞ്ഞു. ഇത് ചോദ്യം ചെയ്തതോടെയാണ് അക്രമികൾ കൂടുതൽ പ്രകോപിതരായത്.

സംഘത്തിലെ ഒരാൾ ഓടിക്കൊണ്ടിരുന്ന ബൈക്കിൽ ഇരുന്നു കൊണ്ട് തന്നെ യുവതിയെ ചവിട്ടുകയും തുടർന്ന് ഇരുബൈക്കുക ളും ദമ്പതികൾ സഞ്ചരിച്ചിരുന്ന ബൈക്കിന് കുറുകെ നിർത്തി ഇരുവരെയും ക്രൂരമായി മർദ്ദിക്കുകയും ചെയ്തതായാണ് പരാതി. ആക്രമണത്തിൽ അനീഷിന്റെ കണ്ണിന് ഗുരുതരമായി പരിക്കേറ്റു

ആക്രമണത്തിന് ശേഷം അക്രമികൾ ബൈക്കുകളിൽ രക്ഷപ്പെടുക യായിരുന്നു.

പരുക്കേറ്റ ദമ്പതികൾ ആദ്യം ആറ്റിങ്ങൽ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടുകയും തുടർന്ന് വിദഗ്ദ ചികിത്സയ്ക്കായി കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.

അക്രമികളുമായി മുൻപരിചയം ഇല്ലെന്നും യുവതിയെ കമന്റടിച്ചതിൽ നിന്നാണ് പ്രശ്നം ആരംഭിച്ചതെന്നും ദമ്പതികൾ പോലീസിന് മൊഴി നൽകി. സംഭവത്തിൽ ആറ്റിങ്ങൽ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. പ്രദേശത്തെ നിരവധി നിരീക്ഷണ ക്യാമറകളിലെ ദൃശ്യങ്ങൾ പരിശോധിച്ചു വരികയാണെന്നും പ്രതികളെ ഉടൻ പിടികൂടുമെന്നും ആറ്റിങ്ങൽ പോലീസ് അറിയിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *