

തിരുവനന്തപുരം: തിരുവനന്തപുരത്ത് രണ്ട് വയസുകാരിയെ തട്ടിക്കൊണ്ടുപോയി. തിരുവനന്തപുരം പേട്ടയില്‍ നാടോടി ദമ്പതികളുടെ മകളായ മേരിയെയാണ് അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയത്. ഇന്നലെ രാത്രി 12 മണിയോടെ സഹോദരങ്ങള്‍ക്കൊപ്പം ഉറങ്ങിക്കിടന്ന കുട്ടിയെ മഞ്ഞ സ്കൂട്ടറില്‍ എത്തിയവര്‍ തട്ടിക്കൊണ്ടുപോയി എന്നാണ് കുട്ടിയുടെ മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കിയത്. ഹൈദരാബാദ് സ്വദേശികളായ അമര്‍ദീപ്-റമീന ദേവി ദമ്പതികളുടെ മകളാണ് മേരി.


പരാതി ലഭിച്ച ഉടന്‍തന്നെ പോലീസ് വ്യാപക അന്വേഷണം ആരംഭിച്ചു. അതിര്‍ത്തികള്‍ അടച്ച് പോലീസിന്റെ അന്വേഷണം പുരേഗമിക്കുകയാണെങ്കിലും ഇതുവരെ കുട്ടിയെ കുറിച്ചോ തട്ടിക്കൊണ്ടുപോയവരെ കുറിച്ചോ വിവരമൊന്നും ലഭിച്ചിട്ടില്ലെന്നത് ആശങ്കയുളവാക്കുന്നുണ്ട്. അതേസമയം, മേരിയുടെ സഹോദരന് നല്കിയ മൊഴികളില്‍ വൈരുധ്യങ്ങളുണ്ടെന്നും സൂചനയുണ്ട്. ഭാഷയുടെ പ്രശ്നവും അന്വേഷണ ഉദ്യോഗസ്ഥരെ കുഴയ്ക്കുന്നുണ്ട്. കന്യാകുമാരി ജില്ലയിലും അന്വേഷണം നടന്നുവരികയാണ്. കുട്ടിയെ പറ്റി എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 0471-2743195 എന്ന നമ്പരില്‍ ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്.


