Breaking News

കാപ്പില്‍ ബീച്ചില്‍ കുളിക്കാന്‍ ഇറങ്ങിയ രണ്ടു വിദ്യാര്‍ത്ഥികള്‍ തിരയില്‍പെട്ടു; ഒരാള്‍ മരിച്ചു

മരണപ്പെട്ട സാദിഖ്‌

വര്‍ക്കല: വര്‍ക്കല കാപ്പില്‍ ബീച്ചില്‍ കുളിക്കാന്‍ ഇറങ്ങിയ രണ്ടു വിദ്യാര്‍ത്ഥികള്‍ തിരയില്‍പെട്ടു. ഇതില്‍ ഒരാള്‍ മരണപ്പെട്ടു. മറ്റൊരാള്‍ പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ അതിതീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. ആന്ധ്ര സ്വദേശിയായ അലുക്കോണ്ട സാദിഖ് (21) ആണ് മരണപ്പെട്ടത്. ഞായറാഴ്ച വൈകുന്നേരം 6.30 നായിരുന്നു സംഭവം. പാലക്കാട് ഐ.ഐ.ടിയിലെ വിദ്യാര്‍ത്ഥികളാണ് അപകടത്തില്‍പെട്ടത്.

ആന്ധ്ര സ്വദേശികളായ ആറു പേരടങ്ങുന്ന സംഘമാണ് ബീച്ചില്‍ എത്തിയത്. അതില്‍ രണ്ടുപേര്‍ കടലില്‍ കുളിക്കാനിറങ്ങി തിരയില്‍ പെടുകയായിരുന്നു. ഇവരെ നാട്ടുകാരും അവിടെ ഡ്യൂട്ടിക്ക് ഉണ്ടായിരുന്ന പോലീസും ലൈഫ് ഗാര്‍ഡുകളും ചേര്‍ന്ന് കരയ്‌ക്കെത്തിച്ചു. തുടര്‍ന്ന് ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഒരാളുടെ ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. സുഭാഷ് (21) എന്ന വിദ്യാര്‍ത്ഥിയാണ് ചികിത്സയിലുള്ളത്. മരണപ്പെട്ട സാദിഖിന്റെ മൃതദേഹം പാരിപ്പള്ളി മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Related posts

Leave a Reply

Your email address will not be published. Required fields are marked *