

ആറ്റിങ്ങൽ: ആറ്റിങ്ങൽ വേലാംകോണത്ത് പ്രവർത്തിക്കുന്ന മരക്കാർ ഹോണ്ട സർവീസ് സ്റ്റേഷനിലെ സെക്യൂരിറ്റി ജീവനക്കാരനെ മരിച്ച നിലയിൽ കണ്ടെത്തി. വർക്കല ചെറുന്നിയൂർ പന്തുവിള പുത്തൻവിള വീട്ടിൽ ജയന്തകുമാരൻ (64) നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെ 7 മണിക്ക് ജോലിക്ക് എത്തിയ മറ്റൊരു സെക്യൂരിറ്റി ജീവനക്കാരനാണ് ജയന്തകുമാരൻ സെക്യൂരിറ്റി ക്യാബിനുകളിൽ മരിച്ചുകിടക്കുന്നത് ആദ്യം കണ്ടത്. തുടർന്ന് ആറ്റിങ്ങൽ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് സ്ഥലത്ത് എത്തിയ ആറ്റിങ്ങൽ പോലീസ് പ്രാഥമിക നടപടികൾക്ക് ശേഷം മൃതദേഹം ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ജയന്തകുമാരൻ ചിറയിൻകീഴ് കടകത്തുള്ള സഹോദരിയുടെ വീട്ടിലാണ് താമസിച്ചു വരുന്നത്.
ഭാര്യ: സരസ്വതി, മക്കൾ:സജയൻ ,ജയ. മരുമക്കൾ: അനു, ഐശ്വര്യ .


