Breaking News

ആറ്റിങ്ങലില്‍ സ്‌കൂള്‍ ബസും സ്വകാര്യ ബസും കൂട്ടിയിടിച്ചു

ആറ്റിങ്ങല്‍: ആറ്റിങ്ങലില്‍ സ്‌കൂള്‍ ബസും സ്വകാര്യ ബസും കൂട്ടിയിടിച്ചു. ഇ്ന്ന് രാവിലെ ആറരയോടെ കൈപ്പറ്റിമുക്ക് വളവിലാണ് അപകടം നടന്നത്. യാത്രക്കാരുമായി പോയ ശാര്‍ക്കരേശ്വരി ബസ്സും ജ്യോതിസ് സെന്‍ട്രല്‍ സ്‌കൂളിലെ സ്‌കൂള്‍ ബസ്സുമാണ് അപകടത്തില്‍പെട്ടത്. സ്‌കൂള്‍ ബസ്സില്‍ കുട്ടികള്‍ ഇല്ലായിരുന്നു. സ്വകാര്യ ബസ്സില്‍ യാത്രക്കാര്‍ ഉണ്ടായിരുന്നുവെങ്കിലും ആര്‍ക്കും സാരമായ പരിക്കില്ലെന്നാണ് വിവരം. ആറ്റിങ്ങല്‍ പോലീസ് തുടര്‍ നടപടികള്‍ സ്വീകരിച്ചു വരുന്നു.

Related posts

Leave a Reply

Your email address will not be published. Required fields are marked *