Breaking News

യുവതിയ വീടുകയറി ആക്രമിച്ചു; പ്രതി അറസ്റ്റില്‍

പ്രതി വിനോദ്

കടയ്ക്കാവൂര്‍: കടയ്ക്കാവൂരില്‍ യുവതിയ വീടുകയറി ആക്രമിച്ച പ്രതി അറസ്റ്റില്‍. വക്കം കണ്ണമംഗലം ക്ഷേത്രത്തിന് സമീപം മണക്കാട് വീട്ടില്‍ വിനോദ്(48) ആണ് അറസ്റ്റിലായത്. വക്കം ചമ്പാവിള വീട്ടില്‍ ഗംഗയെയാണ് പ്രതി കഴിഞ്ഞ വ്യാഴാഴ്ച രാവിലെ 8.30 ന് വീട്ടില്‍ അതിക്രമിച്ചുകയറി ആക്രമിച്ചത്. ഗംഗയെ ആക്രമിക്കുന്നത് കണ്ട് തടയാന്‍ ശ്രമിച്ച ഗംഗയുടെ ഭര്‍ത്താവിന്റെ അനുജന്‍ അജിയെയും പ്രതി തലയ്ക്ക് വെട്ടി പരിക്കേല്‍പിച്ചു. ശേഷം ഒളിവില്‍ പോയ പ്രതിയെ കടക്കാവൂര്‍ പോലീസ് വ്യാപക തിരിച്ചില്‌നൊടുവില്‍ അറസ്റ്റ് ചെയ്തു. പരിക്കേറ്റ ഗംഗയും അജിയും ചികിത്സയിലാണ്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *