Breaking News

വര്‍ക്കലയില്‍ പോഷകമാസാചരണ പരിപാടി സംഘടിപ്പിച്ചു

വര്‍ക്കല: ഐ.സി.ഡി.എസ് വര്‍ക്കലയുടെ ആഭിമുഖ്യത്തില്‍ 2024 വര്‍ഷത്തെ പോഷകമാസാചരണ പരിപാടി സംഘടിപ്പിച്ചു. വര്‍ക്കല ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സ്മിത സുന്ദരേശന്‍ ഉദ്ഘാടനം ചെയ്തു. വര്‍ക്കല ബ്ലോക്ക് ഡിവിഷന്‍ മെമ്പര്‍ സുശീലന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ വര്‍ക്കല സി.ഡി.പി.ഒ സ്മിത.കെ.എസ് സ്വാഗതം പറഞ്ഞു. ബ്ലോക്ക് ഡിവിഷന്‍ മെമ്പര്‍ സുശീലന്‍ പോഷണ്‍മാ പ്രതിജ്ഞ ചെല്ലിക്കൊടുത്തു. ജില്ലാ പ്രോഗ്രാം ഓഫീസര്‍ കവിതാ റാണി രഞ്ജിത്ത് മുഖ്യപ്രഭാഷണം നടത്തി.

പോഷകമാസാചരണ പരിപാടിയുമായി ബന്ധപ്പെട്ട് വര്‍ക്കല ഐ.സി.ഡി.എസിലെ 109 അംഗന്‍വാടികളിലെയും ഹെല്‍പ്പര്‍മാരുടെ ഫുഡ് എക്‌സിബിഷന്‍, ന്യൂട്രിഷന്‍ ക്ലാസ്, യോഗ ക്ലാസ് എന്നിവ സംഘടിപ്പിച്ചു. ആറ് ഗ്രൂപ്പുകളായി തിരിച്ചാണ് 6 നിറങ്ങളിലുള്ള പോഷകാഹാര പ്രദര്‍ശനം സംഘടിപ്പിച്ചത്. മത്സരാടിസ്ഥാനത്തില്‍ സംഘടിപ്പിച്ച പോഷകാഹാര പ്രദര്‍ശനത്തില്‍ ചെമ്മരുതി പഞ്ചായത്ത് ഒന്നാം സ്ഥാനവും മണമ്പൂര്‍ പഞ്ചായത്ത് രണ്ടാം സ്ഥാനവും ഒറ്റൂര്‍ പഞ്ചായത്ത് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. കൂടാതെ വ്യക്തിഗത ചാമ്പ്യനെയും തെരഞ്ഞെടുത്തു.

മത്സരത്തില്‍ പങ്കെടുത്തവര്‍ക്ക് വനിതാ ശിശുവികസന വകുപ്പ് പ്രോഗ്രാം ഓഫീസര്‍ കവിതാ റാണി രഞ്ജിത്ത് സമ്മാനദാനം നടത്തി. കൂടുതല്‍ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ പ്രദര്‍ശിപ്പിച്ച ചെമ്മരുതി പഞ്ചായത്തിലെ ഹെല്‍പ്പര്‍മാര്‍ക്ക് സമ്മാനം നല്‍കി. ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍മാര്‍, സ്‌കൂള്‍ കൗണ്‍സിലേഴ്‌സ്, ആരോഗ്യവകുപ്പിലെ ഉദ്യാഗസ്ഥര്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *