

വര്‍ക്കല: വര്‍ക്കലയില്‍ സ്വകാര്യ ബസ്സും സ്‌കൂട്ടിയും കൂട്ടിയിടിച്ച് രണ്ട് വിദ്യാര്‍ത്ഥികള്‍ ഗുരുതരാവസ്ഥയില്‍. കാപ്പില്‍ കെ.ഡി.ആര്‍ ഹൗസില്‍ ആദര്‍ശ്(15), ഇടവ എസ്.എസ് നിവാസില്‍ മാനവ്(17) എന്നിവര്‍ക്കാണ് അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റത്. ആദര്‍ശിനെ ആദ്യം വര്‍ക്കലയിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്കും കൊണ്ടുപോയി. പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന മാനവിനെയും തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്. ഇന്നലെ വൈകിട്ട് നാലേ മുക്കാലോടുകൂടി കാപ്പില്‍ എച്ച്.എസിന് സമീപം മൂന്നുമുക്കിലായിരുന്നു അപകടം. മൂന്നുമുക്ക് വളവില്‍ വച്ച് ബസ്സും സ്‌കൂട്ടിയും നേര്‍ക്കുനേര്‍ ഇടിക്കുകയായിരുന്നു. ആദര്‍ശായിരുന്നു വാഹനം ഓടിച്ചിരുന്നത്.




