Breaking News

വാഹനാപകടത്തില്‍ വര്‍ക്കല സ്വദേശിക്ക് ദാരുണാന്ത്യം

വെഞ്ഞാറമൂട്: വെഞ്ഞാറമൂട്ടില്‍ നടന്ന വാഹനാപകടത്തില്‍ വര്‍ക്കല സ്വദേശിക്ക് ദാരുണാന്ത്യം. വര്‍ക്കല അയിരൂര്‍ കായല്‍പ്പുറം തെക്കെ പ്ലാവിളവീട്ടില്‍ നിജാസ്(31) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു അപകടം. വെഞ്ഞാറമൂട് നിന്നും കോലിയക്കോട് ഭാഗത്തേക്ക് സ്‌കൂട്ടറില്‍ പോവുകയായിരുന്ന നിജാസ് എതിര്‍ ദിശയില്‍ നിന്നും വന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു.

വെഞ്ഞാറമൂട്ടില്‍ കേരളവിഷന്‍ കേബിള്‍ നെറ്റ്വര്‍ക്കിലെ ജീവനക്കാരനാണ് നിജാസ്. അപകടം നടന്ന ഉടന്‍തന്നെ നിജാസിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഭാര്യയും രണ്ട് കുട്ടികളുമുണ്ട്. ഇടിച്ച വാഹനം വെഞ്ഞാറമൂട് പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണുള്ളത്. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി ഉച്ചയ്ക്ക് ശേഷം മൃതദേഹം അയിരൂരിലുള്ള വീട്ടില്‍ കൊണ്ടുവരുമെന്നാണ് ലഭിക്കുന്ന വിവരം.

Related posts

Leave a Reply

Your email address will not be published. Required fields are marked *