Breaking News

കെ.എസ്.ആര്‍.ടി.സി സിഫ്റ്റ് ബസും പിക് അപ്പ് വാനും കൂട്ടിയിടിച്ചു; അഞ്ചു പേര്‍ക്ക് പരിക്ക്

മലപ്പുറം: കെ.എസ്.ആര്‍.ടി.സി ബസും പിക് അപ്പ് വാനും കൂട്ടിയിടിച്ച് അഞ്ചു പേര്‍ക്ക് പരിക്കേറ്റു. തൃശൂര്‍ ഭാഗത്ത് നിന്ന് എത്തിയ കെ.എസ്.ആര്‍.ടി.സി ബസും എതിര്‍ ദിശയില്‍ വന്ന പിക്കപ്പ് വാനും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഇന്ന് പുലര്‍ച്ചെ നാല് മണിയോടെ എടപ്പാള്‍ മേല്‍പ്പാലത്തിലായിരുന്നു സംഭവം. കെ.എസ്.ആര്‍.ടി.സി ബസ് പിക് അപ് വാനിലേക്ക് ഇടിച്ചുകയറിയതോടെ പിക് അപ് വാന്‍ ഡ്രൈവര്‍ വാഹനത്തിനുള്ളില്‍ കുടുങ്ങി. പിന്നീട് ഫയര്‍ഫോഴ്‌സെത്തിയാണ് ഇയാളെ പുറത്തെടുത്തത്. പരിക്കേറ്റവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും ഗുരുതരമല്ലെന്നും പൊലീസ് അറിയിച്ചു. കെ.എസ്.ആര്‍.ടി.സി സ്വിഫ്റ്റ് സൂപ്പര്‍ഫാസ്റ്റ് ബസാണ് അപകടത്തില്‍പെട്ടത്.

Related posts

Leave a Reply

Your email address will not be published. Required fields are marked *