

വര്‍ക്കല: വര്‍ക്കല ചാവര്‍കോട് തീപ്പൊള്ളലേറ്റ് ഗുരുതരാവസ്ഥയില്‍ ചികില്‍സയിലായിരുന്ന വീട്ടമ്മ മരിച്ചു. ചാവര്‍കോട് അമ്പലത്തുംവിള ലക്ഷംവീട്ടില്‍ 45 വയസ്സുള്ള ലീലയാണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കഴിയവേയാണ് ഇന്ന് രാവിലെ ലീല മരണത്തിന് കീഴടങ്ങിയത്. രാവിലെ 7.30നായിരുന്നു അന്ത്യം. ഈ സംഭവുമായി ബന്ധപ്പെട്ട് ലീലയുടെ ഭര്‍ത്താവ് അശോകന്(59) ജയിലിലാണ്. ഫെബ്രുവരി 26 ന് രാത്രി ഒരു മണിയോയെ ലീല ഉറങ്ങിക്കിടന്ന സമയത്താണ് അശോകന് ലീലയുടെ ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തിയതെന്നും പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ടെന്നും അയിരൂര്‍ പോലീസ് വ്യക്തമാക്കി.


ലീല മരണപ്പെട്ട സാഹചര്യത്തില്‍ വധശ്രമത്തിന് ജയിലില്‍ കഴിയുന്ന അശോകനെതിരെ കൊലക്കുറ്റം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ക്കുമെന്നും പോലീസ് അറിയിച്ചു. സംശയത്തിന്റെ പേരിലാണ് അശോകന് ലീലയുടെ ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയത്. ഇന്‍ക്വസ്റ്റ്, പോസ്റ്റുമോര്‍ട്ടം തുടങ്ങി നിയമനടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.


