Breaking News

കുട്ടിക്കൊരു വീട്: കെ.എസ്.ടി.എ പതിനഞ്ചാമത്തെ വീടിന്റെ താക്കോല്‍ കൈമാറി

വര്‍ക്കല: കേരള സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍ (കെ.എസ്.ടി.എ) തിരുവനന്തപുരം ജില്ലാ കമ്മിറ്റി നിര്‍ദ്ധനരായ വിദ്യാര്‍ത്ഥികള്‍ക്ക് നിര്‍മ്മിച്ച് നല്‍കുന്ന പതിനഞ്ചാമത്തെ വീടിന്റെ താക്കോല്‍ കൈമാറി. വര്‍ക്കല ജി.എം.എച്ച്.എസ്.എസിലെ വിദ്യാര്‍ത്ഥിനിക്കാണ് കെ.എസ്.ടി.എ വീട് നിര്‍മ്മിച്ച് നല്‍കിയത്. വര്‍ക്കല പുത്തന്‍ചന്തയില്‍ നടന്ന യോഗം സി.പി.ഐ(എം) തിരുവനന്തപുരം ജില്ലാ സെക്രട്ടറി അഡ്വ.വി.ജോയി എം എല്‍ എ ഉദ്ഘാടനം ചെയ്തു. കെ.എസ്.ടി.എ തിരുവന്തപുരം ജില്ലാ സെക്രട്ടറി സിജോവ് സത്യന്‍ സ്വാഗതം പറഞ്ഞു.

വര്‍ക്കല മുന്‍സിപ്പല്‍ ചെയര്‍മാന്‍ കെ.എം.ലാജി, സി.പി.ഐ(എം) വര്‍ക്കല ഏര്യാ സെക്രട്ടറി എം.കെ.യൂസഫ്, കെ.എസ്.ടി.എ സംസ്ഥാന സെകട്ടറി എ.നജീബ്, സംസ്ഥാന എക്‌സിക്യുട്ടീവ് അംഗങ്ങളായ പി.വി.രാജേഷ്, പി.സുജു മേരി, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ബി.ബിജു, സി.പ്രസാദ് രാജേന്ദ്രന്‍, വെട്ടൂര്‍ ലോക്കല്‍ സെക്രട്ടറി സുധാകരന്‍ എന്നിവര്‍ സംസാരിച്ചു. കെ.എസ്.ടി.എ ജില്ലാ പ്രസിഡന്റ് ആര്‍.വിദ്യാവിനോദ് അധ്യക്ഷനായി. കെ.എസ്.ടി.എ വര്‍ക്കല സബ് ജില്ലാ സെകട്ടറി എസ്.ശ്രീലേഖ നന്ദി പറഞ്ഞു.

Related posts

Leave a Reply

Your email address will not be published. Required fields are marked *