Breaking News

കഴക്കൂട്ടം സൈനിക് സ്കൂളിൽ പൂർവ്വ വിദ്യാർത്ഥികൾ നിർമിച്ച എ.സി ഹാൾ ഉദ്ഘാടനം ചെയ്തു

കഴക്കൂട്ടം: കഴക്കൂട്ടം സൈനിക് സ്കൂളിലെ 1983 ബാച്ച് പൂർവ്വ വിദ്യാർത്ഥികൾ ഷഷ്ഠിപൂർത്തി സ്മാരകമായി നിർമിച്ച് നൽകിയ അത്യാധുനിക മൾട്ടി പർപ്പസ് എ.സി ഹാൾ എയർ മാർഷൽ
ബി. മണികണ്ഠൻ ഉദ്ഘാടനം ചെയ്തു. സ്മാരക ഫലകത്തിന്റെ അനാച്ഛാദനവും അദ്ദേഹം നിർവഹിച്ചു.

സെൻട്രൽ എയർ കമാൻഡ് മേധാവിയായ എയർ മാർഷൽ ബി. മണികണ്ഠൻ ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു. മുൻ അധ്യാപകർ, ഓൾഡ് ബോയ്സ് അസോസിയേഷൻ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ, 1983 ബാച്ചിലെ പൂർവ്വ വിദ്യാർത്ഥികൾ, അവരുടെ കുടുംബാംഗങ്ങൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

സ്കൂൾ പ്രിൻസിപ്പൽ കേണൽ ധീരേന്ദ്ര കുമാർ, വിദ്യാലയത്തിന്റെ പൈതൃകത്തിനും അടിസ്ഥാന സൗകര്യ വികസനത്തിനും പൂർവ്വ വിദ്യാർത്ഥികൾ നൽകിയ ഗണ്യവും സ്ഥിരതയുള്ളതുമായ സംഭാവനകളെ അഭിനന്ദിച്ചു. പദ്ധതി യാഥാർത്ഥ്യമാക്കാൻ സഹകരിച്ച എല്ലാവർക്കും റിട്ട. ക്യാപ്റ്റൻ (നേവി) വിനോദ് വാസുദേവൻ നന്ദി രേഖപ്പെടുത്തി.

Related posts

Leave a Reply

Your email address will not be published. Required fields are marked *