Breaking News

വർക്കലയിൽ വിരണ്ടോടിയ പോത്ത് കടലിൽ ഒഴുക്കിൽപ്പെട്ടു

വർക്കല: വ്യാഴാഴ്ച ഉച്ചയ്ക്ക് മൂന്നു മണിയോടെയാണ് സംഭവം. വർക്കല അമ്മൻനട പെട്രോൾപമ്പിന് സമീപത്ത് നിന്നാണ് പോത്ത് കയറു പൊട്ടിച്ച് വിരണ്ടോടിയത്.പോത്ത് വിരണ്ടോടുന്ന അതിനിടയിൽ അതിനെ പിടിച്ചു കിട്ടാൻ ശ്രമിച്ച മൂന്നു പേർക്ക് പരിക്കേറ്റു. പ്രദേശവാസിയായ അജ്മലിന്റെ ഉടമസ്ഥതയിലുള്ളതാണ് പോത്ത്.

പരിഭ്രാന്തി പരത്തി ഓടിയ പോത്ത് കായിക്കര ഭാഗത്തെ കടൽ തീരത്ത് എത്തി . അപ്പോഴേക്കും വിവരമറിഞ്ഞ് ഫയർഫോഴ്സും അഞ്ചുതെങ്ങ് കോസ്റ്റൽ പോലീസും സ്ഥലത്ത് എത്തി.രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിൽ പോത്ത് അബദ്ധത്തിൽ വെള്ളത്തിലേക്ക് ഓടുകയായിരുന്നു. കടലിലെശക്തമായ അടിയൊഴുക്ക് കാരണം നേരം വൈകിയും രക്ഷപ്പെടുത്താനുള്ള ശ്രമം വിജയിച്ചില്ല.

Related posts

Leave a Reply

Your email address will not be published. Required fields are marked *