Breaking News

ഗുഡ് ബാഡ് ഫിലിംസുമായി അനുരാഗ് കശ്യപ്

Anurag kasyap beacon news

പുതിയൊരു പ്രൊഡക്ഷന്‍ കമ്പനിയുമായി എത്തുകയാണ് ബോളിവുഡ് സംവിധായകനും നിര്‍മാതാവുമായ അനുരാഗ് കശ്യപ്. അനുരാഗ് കശ്യപ് ഫിലിംസ്, ഫാന്റം ഫിലിംസ് എന്നീ ഫിലിം പ്രൊഡക്ഷന്‍ കമ്പനികളായിരുന്നു നേരത്തെ അനുരാഗ് കശ്യപിനുണ്ടായിരുന്നത്. അനുരാഗ് കശ്യപിന്റെ മൂന്നാമത്തെ ഫിലിം പ്രൊഡക്ഷന്‍ കമ്പനിയാണ് ഗുഡ് ബാഡ് ഫിലിംസ്. അക്ഷയ് താക്കറിനും ധ്രുവ് ജഗാസിയക്കും ഒപ്പമാണ് അദ്ദേഹം ഈ കമ്പനി ആരംഭിച്ചിരിക്കുന്നത്. തന്റെ ഇന്‍സ്റ്റഗ്രാം അകൗണ്ടിലൂടെ സംവിധായകന്‍ ഗുഡ് ബാഡ് ഫിലിംസിനെ കുറിച്ചുള്ള വിശദ വിവരങ്ങള്‍ പുറത്തുവിട്ടത്. മലയാളി താരം റോഷന്‍ മാത്യുവും സൈയ്യാമി ഖേറും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ചോക്‌ട്‌: പൈസ ബോല്‍ത്താ ഹെ’ ആണ് ഗുഡ് ബാഡ് ഫിലിംസിന്റെ ബാനറില്‍ ഒരുങ്ങുന്ന ആദ്യ ചിത്രം. അനുരാഗ് തന്നെയാണ് ചിത്രത്തിന്റെ സംവിധായകന്‍.

അമൃത സുഭാഷ്, ഉപേന്ദ്ര ലിമായെ, തുഷാര്‍ ഡാല്‍വി, രാജ്ശ്രീ ദേശ്പാണ്ഡെ, വൈഷ്ണവി ആര്‍.പി., ഉദയ് നേന്‍, പാര്‍ഥവീര്‍ ശുക്ല, സഞ്ജയ് ഭാട്ടിയ, ആദിത്യ കുമാര്‍, മിലിന്ദ് പഥക് എന്നിവരും ചോക്ടില്‍ അണിനിരക്കുന്നുണ്ട്. ജൂണ്‍ അഞ്ചിന് ചിത്രം നെറ്റ്ഫ്ലിക്സില്‍ റിലീസ് ചെയ്യും.

2009 ലാണ് അദ്ദേഹം അനുരാഗ് കശ്യപ് പ്രൊഡക്ഷന്‍സ് ആരംഭിച്ചത്. ഉഡാന്‍, ശൈത്താന്‍,ഗ്യാങ്സ് ഓഫ് വാസിപുര്‍ 1,2 എന്നീ സിനിമകള്‍ ഈ ബാനറില്‍ ഒരുങ്ങി. 2011ലാണ് സംവിധായകന്‍ വിക്രമാദിത്യ മോട്വാനെ , നിര്‍മ്മാതാവ് മധു മന്തേന , യുടിവിയുടെ മുന്‍ മേധാവി വികാസ് ബഹല്‍ അനുരാഗ് കശ്യപ് എന്നിവര്‍ ചേര്‍ന്ന് ഫാന്റം ഫിലിംസ് സ്ഥാപിച്ചത്. ലൂട്ടേര,ഹസീ തോ ഫസീ,മാസാന്‍ എന്നീ ചിത്രങ്ങള്‍ ഫാന്റം ഫിലിംസിന്റെ ബാനറില്‍ ഒരുങ്ങിയ ചിത്രങ്ങളാണ്. 2018ല്‍ ഈ കമ്പനി പിരിച്ചുവിട്ടു.

 

 

Related posts

Leave a Reply

Your email address will not be published. Required fields are marked *