![]()
പുതുതായി പുറത്തുവന്ന തെരഞ്ഞെടുപ്പ് ഫലങ്ങള്‍ ഹിന്ദുത്വശക്തികള്‍ക്കുള്ള പ്രഹരമായി മാധ്യമങ്ങള്‍ വാഴ്ത്തുകയാണ്. എന്നാല്‍ കോണ്‍ഗ്രസ് അടക്കമുള്ള കപടമതേതര വാദികളുടെ വിജയം ഹൈന്ദവതയുടെ ചിറകിലേറിയാണ് എന്നത് ഹിന്ദുത്വശക്തികള്‍ക്ക് അഭിമാനമാവുന്നു. ഹിന്ദു എന്നു പറയുന്നതും ദേശീയതയെ പ്രതിനിധീകരിക്കുന്നതും അപമാനമായും അവഹേളനമായും കണ്ടിരുന്ന ശക്തികളെ ഇപ്പോള്‍ തെരഞ്ഞെടുപ്പില്‍ വിജയിക്കാനായിട്ടാണെങ്കിലും ഹിന്ദുത്വം വിളിച്ചുപറയേണ്ടുന്ന അവസ്ഥയിലേക്കെത്തിച്ചെങ്കില് അത് ഹിന്ദുത്വശക്തികളുടെ രാഷ്ട്രീയവിജയമാണ്.
ഹിന്ദുത്വം എന്നത് അപമാനത്തിന്റെ പര്യായമായി കാണുവാന്‍ ഭാരതീയരെ പ്രേരിപ്പിച്ചുകൊണ്ട് അപകര്‍ഷതയിലേക്ക് അവരെ തള്ളിയിട്ടുകൊണ്ട് വിദേശസംസ്കാരം ഇവിടെ ശക്തമായി പടര്‍ന്നുകയറിയ കാലഘട്ടത്തില്‍ ഇന്ത്യന്‍ ദേശീയതയില്‍ അഭിമാനിക്കാന്‍തക്ക ദേശീയബോധമുള്ളവരാക്കാന് ഹിന്ദുസംഘടനകള്‍ പ്രവര്‍ത്തനമാരംഭിച്ചപ്പോള്‍ ഈ സംഘടനകള്‍ക്കെതിരായ നിലപാടുകള്‍ സ്വീകരിച്ചുപോന്നവരാണ് കോണ്‍ഗ്രസ് അടക്കമുള്ള കപടമതേതരവാദികള്. എന്നാല്‍ ഇപ്പോള്‍ രാമക്ഷേത്ര നിര്‍മ്മാണത്തെപ്പറ്റിയും മറ്റും അവര്‍ വാചാലരാവുകയാണ്. രാജ്യത്ത് വിവിധ സംസ്ഥാനങ്ങളില്‍ ആദ്യം ഗോവധനിരോധനമേര്പ്പടുത്തിയത് തങ്ങളാണെന്ന കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിങിന്റെ അവകാശവാദം വോട്ടിനുവേണ്ടിയുള്ള അവരുടെ ജല്‍പനത്തിന് ഉദാഹരണമാണ്.
ഭൂതകാലത്തില്‍ ബാലഗോകുലത്തെയും മറ്റും എതിര്‍ത്ത കമ്മ്യൂണിസ്റ്റ് സംഘടനകളും കോണ്‍ഗ്രസും മറ്റിതര രാഷ്ട്രീയസംഘടനകളും ഇന്ന് വോട്ടു ലഭിക്കുന്നതിനായി ഹൈന്ദവബിംബങ്ങളെയും ശ്രീരാമന് അടക്കമുള്ള ഹൈന്ദവ ദൈവങ്ങളെയും ആശ്രയിക്കുമ്പോള്‍ ചരിത്രം ഇവരെ നോക്കി ചിരിക്കുന്നതാണ് നാം കാണുന്നത്.
———- Gokul———-