Breaking News

അഞ്ചുതെങ്ങിൽ കടലിൽ വീണ് വയോധിക മരിച്ചു

മത്സ്യത്തൊഴിലാളികൾ കരയ്ക്കെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

അഞ്ചുതെങ്ങ്: തീരദേശ റോഡിൽ ഒന്നാംപാലത്തിന് സമീപം കടലിൽ വീണ് വയോധിക മരിച്ചു. അഞ്ചുതെങ്ങ് ഒന്നാംപാലം ഗുരുമന്ദിരത്തിന് സമീപത്തെ കടൽ തീരത്താണ് ഇന്ന് രാവിലെ അപകടമുണ്ടായത്. മുതിർന്ന കേരളകൗമുദി കടയ്ക്കാവൂർ ലേഖകൻ ഡി. ശിവദാസന്റെ (പരേതൻ) ഭാര്യ രത്നമ്മ (85) ആണ് മരിച്ചത്.

രാവിലെ ഒമ്പതോടെയാണ് സംഭവം. തിരയിൽപ്പെട്ട് കരയിലടിഞ്ഞ നിലയിൽ രത്നമ്മയെ പ്രദേശത്ത് മത്സ്യബന്ധന വല വലിക്കുകയായിരുന്ന മത്സ്യത്തൊഴിലാളികളാണ് കണ്ടെത്തിയത്. തുടർന്ന് വർക്കല താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

രത്നമ്മ എങ്ങനെയാണ് കടലിലകപ്പെട്ടതെന്ന കാര്യത്തിൽ വ്യക്തതയില്ല. സംഭവത്തിൽ അഞ്ചുതെങ്ങ് പൊലീസ് അന്വേഷണം ആരംഭിച്ചു.

പൊലീസ് നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

Related posts

Leave a Reply

Your email address will not be published. Required fields are marked *